small icons
small icons

ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈനിൽ കോവിഡ് ബാധിച്ച് മരിച്ച അജീന്ദ്രന്റെ കുടുംബത്തിന് ധനസഹായം കൈമാറി

IMG-20200916-WA0199

മനാമ: ബഹ്റൈനിൽ കോവിഡ് ബാധിച്ചു മരിച്ച ആലപ്പുഴ പ്രവാസി അസോസിയേഷനിൽ സജീവ പ്രവർത്തകനായിരുന്ന ഹരിപ്പാട് കാരിച്ചാൽ നിവാസി അജീന്ദ്രന്റെ കുടുംബ സഹായ നിധിയിലേക്ക്, സമാഹരിച്ച തുക അസോസിയേഷൻ അംഗങ്ങളുടെ സാന്നിധ്യത്തിൽ APAB പ്രസിഡന്റ് ബംഗ്ലാവിൽ ഷെരീഫ് അജീന്ദ്രന്റെ സഹോദരൻ ഹരിദാസിന് കൈമാറി.

ചടങ്ങിൽ APAB ജനറൽ സെക്രട്ടറി, സലൂബ് കെ ആലിശ്ശേരി,വൈസ് പ്രസിഡന്റ്, സജി കലവൂർ, സെക്രട്ടറി, അനീഷ് മാളികമുക്ക്, എക്സിക്യൂട്ടീവ് അംഗം ഹാരിസ് വണ്ടാനം എന്നിവർ പങ്കെടുത്തു.

ഇക്കഴിഞ്ഞ ആഗസ്ത് 7ന് ബഹ്‌റിനിൽ കോവിഡ് ബാധിച്ചു ചികിത്സയിലിരിക്കെയാണ് അജീന്ദ്രൻ (52 വയസ്സ് ) അന്തരിച്ചത്.  കോവിഡ് ബാധിച്ചു 15 ദിവസത്തോളം ചികിത്സയിലായിരുന്ന അജീന്ദ്രൻ ഒരാഴ്ചയോളം അതീവ ഗുരുതരാവസ്ഥയിൽ ICU ലായിരുന്നു.

ഒരു സ്വകാര്യ കമ്പനിയിൽ ക്ലീനിങ് വിഭാഗത്തിൽ വളരെ കുറഞ്ഞ ശമ്പളത്തിൽ ഒമ്പത് വർഷമായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ഗിരിജ. മക്കൾ: അജിത്, അരുൺ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

അൽ ഹിലാലിന്റെ ‘ലെറ്റ്‌സ് പെയിന്റ് ബഹ്‌റൈൻ പിങ്ക്’ ക്യാമ്പയിന് സമാപനം; 10 ശാഖകളിലായി സ്തനാർബുദ ബോധവൽക്കരണവും സൗജന്യ പരിശോധനയും നടന്നു; സമാപന ചടങ്ങിൽ ആർട്ട് ലേലത്തിലൂടെ 2,500 ദിനാർ സമാഹരിച്ചു

error: Content is protected !!