small icons
small icons

പിയർലക്സ് ജുവലേഴ്‌സ് ബഹ്‌റൈനിൽ പ്രവർത്തനം ആരംഭിച്ചു

New Project (16)

മനാമ: പ്രീമിയം ഗുണനിലവാരമുള്ള സ്വർണ്ണം, വജ്രം, മുത്ത്, രത്നാഭരണങ്ങളുടെ വിപുലമായ ശേഖരവുമായി പിയർലക്സ് ജുവലേഴ്‌സ് (Pearluxe Jewellers) ബഹ്‌റൈനിൽ പ്രവർത്തനം ആരംഭിച്ചു. ഇന്റർകോണ്ടിനന്റൽ റീജൻസി ബഹ്‌റൈനിൽ വെച്ച് നടന്ന വർണ്ണാഭമായ ചടങ്ങിൽ പ്രമുഖ വ്യവസായ പ്രമുഖരും വിശിഷ്ടാതിഥികളും പങ്കെടുത്തു.

ആറുതവണ ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയ സൗദി അറേബ്യയിലെ യൂണിവേഴ്സൽ ഇൻസ്‌പെക്ഷൻ കമ്പനി സി.ഇ.ഒയും മാനേജിംഗ് ഡയറക്ടറുമായ ബദ്റുദ്ദീൻ അബ്ദുൽ മജീദ് ഉദ്ഘാടനം നിർവ്വഹിച്ചു. ബഹ്‌റൈൻ വ്യവസായ വാണിജ്യ മന്ത്രാലയം ഡയറക്ടർ മഹ്മൂദ് അഹമ്മദ് മുജ്ബൽ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.

ഉയർന്ന കരവിരുതും വിശ്വസ്തതയും സുതാര്യമായ വിലനിർണ്ണയവും ഉറപ്പുനൽകി മികച്ച ഉപഭോക്തൃ സേവനം ലഭ്യമാക്കുകയാണ് പിയർലക്സ് ജുവലേഴ്‌സിന്റെ ലക്ഷ്യമെന്ന് മാനേജ്‌മെന്റ് പ്രതിനിധികൾ വ്യക്തമാക്കി. ഔദ്യോഗിക ലോഗോ പ്രകാശനവും റിബൺ കട്ടിംഗ് ചടങ്ങും ഇതിനോടൊപ്പം നടന്നു. തങ്ങളുടെ ഏറ്റവും പുതിയ ആഭരണ ശേഖരങ്ങൾ കാണുന്നതിനായി എല്ലാ ഉപഭോക്താക്കളെയും പിയർലക്സ് ജുവലേഴ്‌സ് ഷോറൂമിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!