മനാമ: ബഹ്റൈൻ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന്റെ (BIFA) 2026-2028 കാലയളവിലേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു. നിസാർ ഉസ്മാൻ പ്രസിഡന്റായും ജെറി ജോയ് ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. സാവിയോ ആണ് ട്രഷറർ.
മറ്റ് പ്രധാന ഭാരവാഹികൾ: മൊയ്ദീൻ കുട്ടി, ഫൈസൽ ഇസ്മായിൽ (വൈസ് പ്രസിഡന്റുമാർ), മുഹമ്മദ് മിറാഷ്, അർഷാദ് (ജോയിന്റ് സെക്രട്ടറിമാർ).
2019-ൽ രൂപീകൃതമായ ബി.ഐ.എഫ്.എ, ബഹ്റൈനിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിലെ വിവിധ ഫുട്ബോൾ ക്ലബ്ബുകളെ ഏകോപിപ്പിച്ച് പ്രവർത്തിക്കുന്ന പ്രധാന കൂട്ടായ്മയാണ്. സംഘടനയുടെ ഏഴാം വർഷത്തിലേക്കുള്ള പ്രവേശനത്തോടനുബന്ധിച്ച് തെരഞ്ഞെടുക്കപ്പെട്ട ഈ ഭരണസമിതി ബി.ഐ.എഫ്.എയുടെ നാലാമത്തെ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ്.
പ്രവാസലോകത്ത് ഫുട്ബോൾ കായികരംഗത്തിന്റെ വളർച്ച, യുവതാരങ്ങളെ വളർത്തിയെടുക്കൽ, അംഗ ക്ലബ്ബുകൾ തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കൽ എന്നിവയ്ക്ക് മുൻഗണന നൽകി മുന്നോട്ടുപോകുമെന്ന് പുതിയ ഭരണസമിതി വ്യക്തമാക്കി. മുൻ ഭാരവാഹികൾക്കും കായിക പ്രേമികൾക്കും പിന്തുണ നൽകിയ ഏവർക്കും പുതിയ കമ്മിറ്റി നന്ദി രേഖപ്പെടുത്തി.









