small icons
small icons

വർണ്ണാഭമായി ബഹ്‌റൈൻ മലയാളി അസോസിയേഷൻ – ഫിറ്റ്‌ 90 ഓണാഘോഷം

New Project (4)

മനാമ: ബഹ്‌റൈൻ മലയാളി അസോസിയേഷന്റെയും ഫിറ്റ്‌ 90 യുടെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ സല്ലാഖ് ബീച്ച് റിസോർട്ട് ഹോട്ടലിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു. കേരള സംസ്ഥാന മനുഷ്യാവകാശ സംഘടന മുൻ ജനറൽ സെക്രട്ടറിയും സംഘടന പ്രസിഡന്റുമായ പൊൻകുന്നം സോബി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

അഭിലാഷ് തക്കല, നൗഷാദ് അബ്ദുൽ റഷീദ്, അഖിൽ കൃഷ്ണ, ഉനൈസ് തളിപ്പറമ്പ്, റൗഫ് എസ്റ്റേറ്റ് മുക്ക്, അനഘ ക്ലീറ്റസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. നൂറുകണക്കിന് ആളുകൾ പങ്കെടുത്ത ആഘോഷ പരിപാടികൾ കേരളത്തിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്നതായിരുന്നു.

വിപുലമായ ഓണസദ്യയും വിവിധ കലാ-കായിക മത്സരങ്ങളും ആഘോഷങ്ങൾക്ക് ആവേശം പകർന്നു. പരിപാടിയുടെ പ്രധാന ആകർഷണമായി നടന്ന ഇന്ത്യ – ഈജിപ്ത് സൗഹൃദ വടംവലി മത്സരം കാണികളിൽ വലിയ ആവേശമാണ് സൃഷ്ടിച്ചത്. വിവിധ വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരും ഓണാഘോഷങ്ങളിൽ പങ്കുചേർന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!