small icons
small icons

രഞ്ജിത്ത് റാമിന് കാസർഗോഡ് ജില്ലാ പ്രവാസി അസോസിയേഷൻ അനുമോദനവും യാത്രയയപ്പും നൽകി

New Project (3)

മനാമ: തൊഴിൽപരമായ ആവശ്യങ്ങൾക്കായി യു.കെയിലേക്ക് യാത്രയാകുന്ന കാസർഗോഡ് ജില്ലാ പ്രവാസി അസോസിയേഷൻ (ഒപ്പരം) എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും മെമ്പർഷിപ്പ് സെക്രട്ടറിയുമായ രഞ്ജിത്ത് റാമിന് അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.

അസോസിയേഷൻ പ്രസിഡന്റ് രാജേഷ് കോടോത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി രാജീവ് വെള്ളിക്കോത്ത് സ്വാഗതം പറഞ്ഞു. പ്രവാസി സമൂഹത്തിനും അസോസിയേഷന്റെ വളർച്ചയ്ക്കും രഞ്ജിത്ത് റാം നൽകിയ സേവനങ്ങളെ ഭാരവാഹികൾ ചടങ്ങിൽ സ്മരിച്ചു. നാസർ ടെക്സിം, സുരേഷ് പൂണ്ടൂർ, ജയപ്രകാശ്, മണി മാങ്ങാട്, രാജീവ് കെ.പി, അബ്ദുൽ റഹ്മാൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

ചടങ്ങിൽ അസോസിയേഷന്റെ സ്നേഹോപഹാരം രഞ്ജിത്ത് റാമിന് കൈമാറി. തുടർന്ന് അദ്ദേഹം മറുപടി പ്രസംഗം നടത്തുകയും സംഘടനയ്ക്കും സഹപ്രവർത്തകർക്കും നന്ദി അറിയിക്കുകയും ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!