small icons
small icons

വർണാഭമായി ഫെഡ് ബഹ്‌റൈൻ ഓണാഘോഷം 2026

New Project (5)

മനാമ: ബഹ്‌റൈനിലെ പ്രമുഖ സാംസ്കാരിക-ജീവകാരുണ്യ സംഘടനയായ ഫ്രറ്റേണിറ്റി ഓഫ് എറണാകുളം ഡിസ്ട്രിക്ട് സംഘടിപ്പിച്ച ഓണാഘോഷം 2026 മനാമയിലെ ബി.എം.സി ഹാളിൽ വിപുലമായ പരിപാടികളോടെ നടന്നു. പ്രവാസി മലയാളി കുടുംബങ്ങളുടെ സജീവ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ ആഘോഷത്തിൽ സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു.

ഫെഡ് പ്രസിഡന്റ് സ്റ്റീവൻസൺ മെൻഡസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി സുനിൽ ബാബു സ്വാഗതം ആശംസിച്ചു, ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് ഫെഡ് ന്റെ പ്രവർത്തനങ്ങളും ലക്ഷ്യങ്ങളും പ്രവാസി സമൂഹത്തിനായി സംഘടന നടത്തുന്ന വിവിധ സാംസ്കാരിക-ജീവകാരുണ്യ പ്രവർത്തനങ്ങളും വിശദീകരിച്ചു.
ICRF ചെയർമാൻ അഡ്വ. വി.കെ. തോമസ് ആഘോഷം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ബഹ്‌റൈൻ സന്ദർശനത്തിനെത്തിയ കൊടിക്കുന്നിൽ സുരേഷ് എം.പി. ഫെഡിന്റെ ഓണാഘോഷത്തിന് ആശംസകൾ നേർന്നു. സംഘടനയുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച അദ്ദേഹം, ഫെഡിന്റെ ഭാവി പ്രവർത്തനങ്ങൾക്കും എല്ലാ ആശംസകളും അറിയിച്ചു.

ഫെഡ് രക്ഷാധികാരി മാണിക്യ മേനോൻ, ജലീൽ അബ്ദുല്ല റീജ്യനൽ മാനേജർ ഗൾഫ് മാധ്യമം ബഹ്റൈൻ, ബഷീർ അമ്പലായി, നജീബ് കടലായി,മിഥുൻ മോഹൻ ഇ.വി. രാജീവൻ, അസീൽ അബ്ദുൽ റഹ്മാൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.

ബഹ്‌റൈനിലെ മാധ്യമ പ്രവർത്തകരായ ഫായിസ് മുഹമ്മദ്, തോമസ് മാത്യു,മുഹമ്മദ്‌ ഷാഫി, അനിൽകുമാർ സാമൂഹിക പ്രവർത്തകരായ പോളി വർഗീസ്, നൗഷാദ് മഞ്ഞപ്പാറ, ഷിബു പത്തനംതിട്ട, സലീം തയ്യൽ, അൻവർ നിലമ്പൂർ, മണിക്കുട്ടൻ, സക്കീർ ഹുസൈൻ എന്നിവർ ആശംസകൾ നേർന്നു. വനിതാവേദി പ്രസിഡന്റ് നിക്സി ജെഫിനും സെക്രട്ടറി ജിഷ്ണ രഞ്ജിത്തും ചടങ്ങിൽ സംസാരിച്ചു.

റെജീന ഇസ്മായിൽ അവതാരകയായ പരിപാടിയിൽ ചിൽഡ്രൻസ് വിങ് അംഗങ്ങൾ അവതരിപ്പിച്ച ബാൻഡ് പ്രകടനവും വിവിധ കലാ-സാംസ്കാരിക പരിപാടികളും കാണികളുടെ മനംകവർന്നു. ക്ലോഡി ജോഷിയുടെ നേതൃത്വത്തിൽ അരങ്ങേറിയ ഗാനമേള ആഘോഷത്തിന് സംഗീതത്തിന്റെ മാധുര്യം പകർന്നു. സോപാനം കലാസമിതിയുടെ ചെണ്ടമേളവും പരിപാടികൾക്ക് ആവേശം കൂട്ടി.

പ്രോഗ്രാം കൺവീനർ സിൻസൺ പുലിക്കോട്ടിലിന്റെ നേതൃത്വത്തിൽ കൺവീനർമാരായ ക്ലോഡി ജോഷി, ജിഷ്ണ രഞ്ജിത്ത്, നിക്സി ജെഫിൻ, കാർളിൻ ക്രിസ്റ്റഫർ എന്നിവർ കലാപരിപാടികളുടെ ഏകോപനം നിർവഹിച്ചു. സുജിത് കുമാർ, ലിൻഡ റോഡ്രിഗ്സ്, വീണ മുരളീധരൻ എന്നിവർ സ്റ്റേജ് കൺവീനർമാരായി പ്രവർത്തിച്ചു.

സുനിൽ തോമസ്, ജയേഷ് ജയൻ, ജയകൃഷ്ണൻ, വിനു ഗോപാൽ എന്നിവർ ഓണസദ്യയുടെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. വിഭവസമൃദ്ധമായ പരമ്പരാഗത ഓണസദ്യ ആഘോഷത്തിൽ പങ്കെടുത്തവർക്ക് ഹൃദ്യമായ അനുഭവമായി.

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഡെന്നി ജെയിംസ്, ലതീഷ് മോഹൻ, സുനിൽ രാജ്, റോയ് സെബാസ്റ്റ്യൻ, രഞ്ജിത്ത് രാജു, ആഗസ്റ്റിൻ ജെഫിൻ, രംഗനാഥ് എന്നിവർ പരിപാടികളുടെ നടത്തിപ്പിന് മേൽനോട്ടം വഹിച്ചു.

എന്റർടൈൻമെന്റ് പ്രോഗ്രാം കൺവീനർ ക്ലോഡി ജോഷി നന്ദി രേഖപ്പെടുത്തി. ഒത്തൊരുമയുടെയും സൗഹൃദത്തിന്റെയും ഓർമകൾ പങ്കുവെച്ചുകൊണ്ട് ഫെഡ് ന്റെ ഓണാഘോഷം 2026 സമാപിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!