small icons
small icons

ബഹ്‌റൈനിൽ ആദ്യമായി എ.ഐ അധിഷ്ഠിത എം.ആർ.ഐ, സി.ടി സ്കാനിംഗ് സൗകര്യവുമായി അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പും ഫ്യൂജിഫിലിമും; സൽമാനിയ അൽ ഹിലാൽ പ്രീമിയർ ഹോസ്പിറ്റലിൽ ഉദ്ഘാടനം ചെയ്തു

New Project (9)

മനാമ: ബഹ്‌റൈനിലെ പ്രമുഖ ചികിത്സാ ശൃംഖലയായ അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പും പ്രശസ്ത ജാപ്പനീസ് കമ്പനിയായ ഫ്യൂജിഫിലിം മിഡിൽ ഈസ്റ്റും  ചേർന്ന് ബഹ്‌റൈനിലെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത എം.ആർ.ഐ, സി.ടി സ്കാനിംഗ് സൗകര്യങ്ങൾക്ക് തുടക്കം കുറിച്ചു. സൽമാനിയയിലുള്ള അൽ ഹിലാൽ പ്രീമിയർ ഹോസ്പിറ്റലിൽ നടപ്പിലാക്കിയ ഈ വിപ്ലവകരമായ പദ്ധതി, രാജ്യത്തെ റേഡിയോളജി-രോഗനിർണ്ണയ മേഖലയിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കും.

നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. അഹമ്മദ് മുഹമ്മദ് അൽ അൻസാരി അൽ ഹിലാൽ പ്രീമിയർ ഹോസ്പിറ്റൽ സന്ദർശിക്കുകയും പുതിയ സാങ്കേതികവിദ്യയും സ്കാനിംഗ് സൗകര്യങ്ങളും നേരിട്ട് വിലയിരുത്തുകയും ചെയ്തു. മെഡിക്കൽ മേഖലയിലെ ഗുണനിലവാരവും സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കിക്കൊണ്ട് സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾക്ക് എൻ.എച്ച്.ആർ.എ നൽകുന്ന പിന്തുണ അദ്ദേഹം ആവർത്തിച്ചു.

‘ബഹ്‌റൈന്റെ കരുതലും ജാപ്പനീസ് സാങ്കേതികവിദ്യയും കൈകോർക്കുന്നു’ എന്ന ആശയത്തിലൂന്നിയായിരുന്നു ഉദ്ഘാടന ചടങ്ങ്. അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പ് സി.ഇ.ഒ ഡോ. ശരത് ചന്ദ്രൻ, ഫ്യൂജിഫിലിം മിഡിൽ ഈസ്റ്റ് റീജിയണൽ മാനേജർ റിയോസുകെ നകാഗാവ, ബഹ്‌റൈൻ ഫാർമസി എക്സിക്യൂട്ടീവ് മാനേജർ അഹമ്മദ് അബ്ദുൽറഹ്മാൻ അൽ അവാധി, ആസിഫ് മുഹമ്മദ് (വൈസ് പ്രസിഡന്റ്), സി.എ സഹൽ ജമാലുദ്ധീൻ (ഹെഡ് ഓഫ് ഫിനാൻസ്), ഡോ. ആമിർ അൽ ദേരാസി (മെഡിക്കൽ സർവീസസ് ഹെഡ്), ജിതിൻ വർഗീസ് (ബ്രാഞ്ച് ഹെഡ്) എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

കൃത്യവും ദ്രുതഗതിയിലുള്ളതുമായ രോഗനിർണ്ണയത്തിന് സഹായിക്കുന്നതാണ് പുതിയ എ.ഐ സ്കാനിംഗ് സിസ്റ്റം. അത്യാധുനിക സാങ്കേതികവിദ്യ കൊണ്ടുവന്നുവെങ്കിലും രോഗികൾക്ക് കുറഞ്ഞ ചെലവിൽ തന്നെ ഈ സേവനം ലഭ്യമാക്കുമെന്നും, നിലവിലെ സ്കാനിംഗ് നിരക്കുകളിൽ വർദ്ധനവുണ്ടാകില്ലെന്നും അൽ ഹിലാൽ സി.ഇ.ഒ ഡോ. ശരത് ചന്ദ്രൻ വ്യക്തമാക്കി. 17 പ്രഗത്ഭ റേഡിയോളജിസ്റ്റുകളുടെ സേവനത്തോടെ രണ്ട് കേന്ദ്രങ്ങളിലായി വിപുലമായ റേഡിയോളജി സൗകര്യങ്ങൾ അൽ ഹിലാൽ ഗ്രൂപ്പ് ഇതിനോടകം ഉറപ്പാക്കിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!