small icons
small icons

‘കേരളീയം 2026’; മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്ററിന്റെ കേരളപ്പിറവി ആഘോഷം വെള്ളിയാഴ്ച

New Project (44)

മനാമ: ബഹ്റൈൻ കേരളീയ സമാജത്തിന്റെ സഹകരണത്തോടെ മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന കേരളപ്പിറവി ആഘോഷമായ “കേരളീയം” നവംബർ 6 വെള്ളിയാഴ്ച വൈകുന്നേരം 6:30-ന് ബാബുരാജൻ ഹാളിൽ വെച്ച് ആഘോഷിക്കും.

2011-ൽ പ്രവർത്തനമാരംഭിച്ച, ഇന്ത്യക്ക് പുറത്തുള്ള മലയാളം മിഷന്റെ ആദ്യ ചാപ്റ്ററായ ബഹ്റൈനിലെ 10 പഠനകേന്ദ്രങ്ങൾ സംയുക്തമായാണ് ഈ വർണ്ണാഭമായ കേരളപ്പിറവി ആഘോഷം സംഘടിപ്പിക്കുന്നത്. ബഹ്റൈൻ ചാപ്റ്ററിനു കീഴിലെ വിവിധ പഠന കേന്ദ്രങ്ങളിലെ കുട്ടികളും അധ്യാപകരും ഭാഷാപ്രവർത്തകരും അണിനിരക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടും.

സംഘഗാനം, സംഘനൃത്തം, ദൃശ്യാവിഷ്കാരം, ലഘുനാടകം തുടങ്ങിയ വിവിധ സാംസ്കാരിക വിരുന്നുകൾ സദസ്സിനായി ഒരുക്കിയിട്ടുണ്ടെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, മലയാളം മിഷൻ ചാപ്റ്റർ സെക്രട്ടറി ബിജു എം. സതീഷ് എന്നിവർ അറിയിച്ചു. മാതൃഭാഷാ സ്നേഹികളും പ്രവാസി മലയാളികളുമായ മുഴുവൻ പേരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

അൽ ഹിലാലിന്റെ ‘ലെറ്റ്‌സ് പെയിന്റ് ബഹ്‌റൈൻ പിങ്ക്’ ക്യാമ്പയിന് സമാപനം; 10 ശാഖകളിലായി സ്തനാർബുദ ബോധവൽക്കരണവും സൗജന്യ പരിശോധനയും നടന്നു; സമാപന ചടങ്ങിൽ ആർട്ട് ലേലത്തിലൂടെ 2,500 ദിനാർ സമാഹരിച്ചു

error: Content is protected !!