ദുബായ്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ വിജയകരമായ യാത്രയ്ക്ക് ശേഷം ഹസ്സഅൽ മൻസൂരി നാളെ യു.എ.ഇ. യിൽ മടങ്ങിയെത്തും. മനുഷ്യശരീരത്തിൽ മൈക്രോഗ്രാവിറ്റിയുടെ പ്രവർത്തനങ്ങൾ നിർണയിക്കുന്ന ശാസ്ത്രീയ പഠനത്തിന്റെ ഭാഗമായി നടന്ന മെഡിക്കൽ പരിശോധനയ്ക്ക് ശേഷമാണ് ഹസ്സ യു.എ.ഇ. യിൽ എത്തുന്നത്. സെപ്റ്റംബർ 25 മുതൽ ഒക്ടോബർ മൂന്നുവരെയായിരുന്നു ഹസ്സയുടെ ബഹിരാകാശയാത്ര. ബഹിരാകാശ കേന്ദ്രത്തിൽ വെച്ച് 16 പരീക്ഷണങ്ങളാണ് ഹസ്സ നടത്തിയത്. ഈ യാത്ര ഒരു തുടക്കം മാത്രമാണെന്നും മറ്റ് രാജ്യങ്ങളുടെയും ബഹിരാകാശ പര്യവേക്ഷണങ്ങളിൽ പങ്കെടുക്കാൻ താത്പര്യമുള്ളതായും ഹസ്സ വ്യക്തമാക്കി. ബഹിരാകാശ യാത്രയിൽ ഹസ്സക്ക് പകരക്കാരനായി പരിശീലനം നേടിയിരുന്ന സുൽത്താൻ അൽ നയാദിയും മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്രം ചെയർമാൻ ഹമദ് ഒബയ്ദ് അൽമൻസൂരി, ഡയറക്ടർ ജനറൽ യൂസഫ് ഹമദ് അൽഷൈബാനി എന്നിവരും ശനിയാഴ്ച യു.എ.ഇ.യിലെത്തും