സൗദി അറേബ്യന്‍ തീരത്ത് ഇറാനിയന്‍ എണ്ണക്കപ്പലില്‍ വെള്ളിയാഴ്ച രാവിലെ സ്ഫോടനം നടന്നതായി റിപ്പോർട്ട്. സ്ഫോടനത്തെ തുടര്‍ന്ന് കപ്പലിന് തീപിടിച്ചു. സൗദിയിലെ തുറമുഖ നഗരമായ ജിദ്ദയില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെ ചെങ്കലില്‍ വെച്ചാണ് സ്ഫോടനമുണ്ടായതെന്ന് ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് റിപ്പോർട്ട് ചെയ്തത്. എന്നാല്‍ സൗദി അറേബ്യ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. സ്ഫോടനമുണ്ടായത് ഇറാന്റെ ദേശീയ എണ്ണക്കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പലിലാണ്. ഹോര്‍മുസ് കടലിടുക്കിനടുത്തുവെച്ച് ഒരു എണ്ണക്കപ്പലിനെ ഇറാന്‍ ആക്രമിച്ചതായി അമേരിക്ക ആരോപിച്ചിരുന്നു. ഇത് ഇറാന്‍ നിഷേധിച്ചതിന് പിന്നാലെയാണ് ഇറാന്റെ കപ്പല്‍ ആക്രമിക്കപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകൾ പുറത്തുവന്നത്.