മനാമ: ബഹ്‌റൈൻ ബാഡ്മിന്റൺ സീരീസ് 2019 ഇസ ടൗണിലെ ഖലീഫ സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിൽ ആരംഭിച്ചു. ബഹ്‌റൈൻ ബാഡ്‌മിന്റൺ ആൻഡ് സ്‌ക്വാഷ് ഫെഡറേഷൻ (ബിബിഎസ്എഫ്), അറബ് ബാഡ്മിന്റൺ ഫെഡറേഷൻ പ്രസിഡന്റ് ഡോ. സാവ്സൻ തഖ്‌വി സീരീസ് ഉദ്ഘാടനം ചെയ്തു. ബിബിഎസ്എഫ് സെക്രട്ടറി ജനറൽ ഹിഷാം അൽഅബ്ബാസി, അറബ് ബാഡ്മിന്റൺ ഫെഡറേഷൻ സെക്രട്ടറി ജനറൽ ജാഫർ ഇബ്രാഹിം എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 23 രാജ്യങ്ങളിൽ നിന്ന് 37 സ്ത്രീകളടക്കം 111 കളിക്കാരാണ് ബാഡ്മിന്റൺ സീരീസിൽ പങ്കെടുക്കുന്നത്.
