ജീവകാരുണ്യ രംഗത്തെ നിറസാന്നിധ്യം ചന്ദ്രൻ തിക്കോടിക്ക് ‘പവിഴദ്വീപിലെ കോഴിക്കോട്ടുകാർ’ യാത്രയയപ്പ് നൽകി

മനാമ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ജീവകാരുണ്യ പ്രവർത്തകൻ, സൽമാനിയ ആശുപത്രിയിലെ നിരവധിയായ രോഗികൾക്ക് സാന്ത്വനമേകിയ, ബഹ്‌റൈനിലെ സാമൂഹ്യ സേവന മേഖലയിലെ നിശബ്ദ സാന്നിധ്യമായ ചന്ദ്രൻ തിക്കോടിക്ക് ” പവിഴദ്വീപിലെ കോഴിക്കോട്ടുകാർ” സ്നേഹ നിർഭരമായ യാത്രയയപ്പ് നൽകി.

കഴിഞ്ഞ ദിവസം അദ്‌ലിയ സെഞ്ചുറി റെസ്റ്റോറന്റ് ഹാളിൽ വെച്ചായിരുന്നു യാത്രയയപ്പ് സംഘടിപ്പിച്ചത്. ചടങ്ങിൽ “പവിഴദ്വീപിലെ കോഴിക്കോട്ടുകാർ” ആക്റ്റിംഗ് പ്രസിഡന്റ് ശിവകുമാർ കൊല്ലറോത്ത് അദ്ധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി സി.അജ്മൽ സ്വാഗതം ആശംസിച്ചു. ട്രഷറർ ബാബു.ജി.നായർ , ജോയിന്റ് സെക്രട്ടറി മുസ്തഫ കുന്നുമ്മൽ , വനിതാ വിഭാഗം പ്രസിഡന്റ് ബബിന സുനിൽ , അഷ്‌റഫ് കാട്ടിലപീടിക , വിൻസെന്റ്‌ തോമസ്, ശ്രീജിത്ത് ഫറോക്ക് , പങ്കജ്നാഭൻ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ചന്ദ്രൻ തിക്കോടിക്ക് ഉപഹാരം സമർപ്പിച്ചു. മെമ്പർഷിപ്പ് സെക്രട്ടറി പ്രെജി ചേവായൂർ നന്ദി പ്രകാശിപ്പിച്ചു.