പീപ്പിൾസ് ഫോറം ബഹ്‌റൈൻ ഓണാഘോഷം സംഘടിപ്പിച്ചു

നാമ: പീപ്പിൾസ് ഫോറം ബഹ്‌റൈന്റെ ഓണാഘോഷം സൽമാനിയായിലെ കലവറ റെസ്റ്റാറെന്റ് ഹാളിൽ വച്ചു നടന്നു. ഓണാഘോഷ പരിപാടികൾ മുഖ്യാഥിതിയായ ഫോർ പി.എം ന്യൂസ്‌ ചീഫ് എഡിറ്റർ രാജീവ് വെള്ളിക്കോത്ത് ഭദ്രദീപം തെളിച്ചു ഉൽഘാടനം നിർവഹിച്ചു. മാതൃകാപരമായ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ നിരാലംബരുടെ തോഴനായ ചന്ദ്രൻ തിക്കോടിയെ ചടങ്ങിൽ ആദരിച്ചു.

പ്രസിഡന്റ് ജെ.പി ആസാദിന്റെ അദ്ധ്യക്ഷതയിൽ നടന്ന ആഘോഷ പരിപാടികൾക്ക് അസി. സെക്രട്ടറി ശങ്കുണ്ണി സ്വാഗതവും വനിതാ വിഭാഗം കൺവീനർ രജനി ബിജു ആശംസയും വൈസ് പ്രസിഡന്റ് ജയശീൽ നന്ദിയും അറിയിച്ചു. പ്രോഗ്രാം കൺവീനർ മനീഷ് മുരളീധരനും ശോഭാ ജവഹറും പ്രോഗ്രാം നിയന്ത്രിച്ചു.

മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ ആർ. കെ ശ്രീജൻ, ദിലീപ് കുമാർ, മാത്യു, അൻസാർ കല്ലറ, രമേശ് പരോൾ, ഷാഫി, ഗോപകുമാർ, നീതു മനീഷ്, സജീനാ ആസാദ് എന്നിവർ നേതൃത്വവും വഹിച്ചു. സൗഹൃദ നാടൻ പാട്ടുസംഘത്തിന്റെ നാടൻ പാട്ടുകളും കലാഭവൻ ബിനുവും കൂട്ടരും നയിച്ച ഗാനമേളയും, പുലിക്കളിയും ആഘോഷങ്ങൾ കൂടുതൽ മികവുറ്റതാക്കി. വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.