bahrainvartha-official-logo
Search
Close this search box.

പ്രളയത്തിൽ കൈത്താങ്ങായ ബഹ്‌റൈൻ പ്രവാസികളെ ആദരിച്ച് മൈത്രി ബഹ്റൈൻ കുടുംബ സംഗമം

IMG-20191012-WA0084

മനാമ: മൈത്രി സോഷ്യൽ അസോസിയേഷൻ കുടുംബ സംഗമത്തിൽ കേരളത്തിലെ പ്രളയത്തിൽ ഭൂമി നഷ്ടപ്പെട്ടവർക്ക് ഭൂമി നൽകി സാഹായിച്ച ബഹ്‌റൈൻ പ്രവാസികളെ ആദരിച്ചു. സംഗമം വെസ്റ്റ് റിഫാ മുൻ പാർലമെന്റ് അംഗവും ബഹ്‌റൈൻ മനുഷ്യവകാശ കമ്മിറ്റി ചെയർമാനുമായ മുഹമ്മദ്‌ മറാഫി ഉൽഘാടനം ചെയ്തു. പ്രസിഡന്റ്‌ ഷിബു പത്തനംതിട്ട അധ്യക്ഷത വഹിച്ചു . ജനറൽ സെക്രട്ടറി അബ്ദുൽ വഹാബ് സ്വാഗതം പറഞ്ഞു .

പ്രളയത്തിൽ കൈത്താങ്ങായ ബഹ്‌റൈൻ പ്രവാസിയും സാമൂഹിക പ്രവർത്തകനുമായ സുബൈർ കണ്ണൂരിന് മുഹമ്മദ് മറാഫി മൈത്രിയുടെ ആദരവ് കൈമാറി. ജിജി നിലമ്പൂർ, ബഷീർ വാണിയംകോടു, റോയി സ്കറിയ എന്നിവർക്ക് മൈത്രി എക്സിക്യൂട്ടീവ് കമ്മിറ്റി മൈത്രി സ്നേഹോപഹാരം നൽകി ആദരിച്ചു.

കേരളവും കേരളീയരുമായുള്ള ചെറുപ്പകാലം മുതൽ തനിക്കുള്ള ബന്ധം മുഹമ്മദ് മറാഫി ഓർമ്മിപ്പിച്ചു കൊണ്ടു സംസാരിച്ചു. ഉപദേശക സമിതി അംഗം സഈദ് റമദാൻ നദവി മുഖ്യ പ്രഭാഷണം നടത്തി. ആദരവ് ഏറ്റുവാങ്ങിയ പ്രവാസികളെ സംഗമത്തിൽ പരിചയപ്പെടുത്തി എക്സിക്യൂട്ടീവ് അംഗം നിസാർ കൊല്ലം സംസാരിച്ചു. ആദരവുകൾ തങ്ങളുടെ ഉത്തരവാദിത്വം കൂട്ടുന്നതായി സ്നേഹാദരങ്ങൾക്കു നന്ദി പ്രകാശിപ്പിച്ചു കൊണ്ടു പ്രവാസികാര്യ കമ്മീഷൻ അംഗം സുബൈർ കണ്ണൂർ മറുപടി പ്രസംഗം നടത്തി.

ജമാൽ ഇരിങ്ങൽ (ഫ്രണ്ട്സ് അസോസിയേഷൻ), കെ.ടി സലീം, അൻസാർ ചവറ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അനസ് കായംകുളം നന്ദി രേഖപ്പെടുത്തി.
എക്സിക്യൂട്ടീവ് അംഗംം സുനിൽ ബാബു സംഗമം നിയന്ത്രിച്ചു. ധൻജീബ് അബ്ദുൽ സലാം, അബ്ദുൽ ബാരി, ഹുസൈൻ, നബീൽ, സഹൽ ബഷീർ, നവാസ് കുണ്ടറ, ഷമീർ , സിബിൻ സലീം, റഹീം ഇടക്കുളങ്ങര, അബ്ദുൽ സത്താർ തുടങ്ങിയവർ പരിപാടിക്കു നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!