ട്രൈസനേറിയം: പ്രാഥമിക ശുശ്രൂഷ പഠന സംഗമം ശ്രദ്ധേയമായി

മനാമ: എസ്.കെ. എസ്.എസ്.എഫ് ബഹ്റൈൻ ട്രൈസനേറിയം ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രഥമ ശുശ്രൂഷ പഠന ക്ലാസ് ശ്രദ്ധേയമായി. ബഹ്റൈനിലെ പ്രമുഖ സ്ഥാപന ശൃംഖലയുടെ സെക്യൂരിറ്റി ഡയറക്ടർ വാഇൽ അൽ സയ്യിദ് (ഈജിപ്ത്) ക്ലാസിന് നേതൃത്വം നല്കി.

സമസ്ത ബഹ്റൈൻ പ്രസിഡന്റ്
സയ്യിദ് ഫഖ്റുദ്ധീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു സമസ്ത , എസ് കെ എസ് എസ് എഫ് നേതാക്കളും , പ്രവർത്തകരും പങ്കെടുത്തു. അബ്ദുൽ മജീദ് ചോലക്കോട് സ്വാഗതവും സജീർ പന്തക്കൽ നന്ദിയും പറഞ്ഞു