bahrainvartha-official-logo
Search
Close this search box.

നാടിന്റെ വികസന തുടർച്ചയ്ക്കായ് ഇടതുപക്ഷ മുന്നണി സ്ഥാനാർഥികൾക്ക് വോട്ടഭ്യർഥിച്ച് ‘ബഹ്റൈൻ പ്രതിഭ’ ഉപതെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

Screenshot_20191012_181621

മനാമ: കേരള ചരിത്രത്തിലെ സമാനതകൾ ഇല്ലാത്ത വികസന പ്രവർത്തനങ്ങൾ നടക്കുന്ന സമകാലിക കാലഘട്ടത്തിൽ നടക്കുന്ന അഞ്ചു ഉപതെരഞ്ഞെടുപ്പിലും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് സമ്പൂർണ വിജയം പ്രദാനം ചെയ്യുവാൻ മുഴുവൻ പ്രവാസികളും പരിശ്രമിക്കണം എന്ന് ബഹ്‌റൈൻ പ്രതിഭ സംഘടിപ്പിച്ച സംയുക്ത ഉപതെരഞ്ഞെടുപ്പ് കൺവൻഷൻ ആഹ്വനം ചെയ്തു.

പ്രവാസികൾക്കായി നാളിതുവരെ ഇല്ലാത്ത ക്ഷേമപ്രവർത്തനങ്ങൾ ആണ് കേരള സർക്കാർ ആവിഷ്കരിച്ചു നടപ്പിലാക്കികൊണ്ടിരിക്കുന്നത്. പ്രവാസി പെൻഷൻ വർധിപ്പിച്ചു കുടിശിഖ തീർത്തു നല്കുന്നതിനോടൊപ്പം പ്രവാസി പുനരധിവാസത്തിനും പ്രവാസി ക്ഷേമത്തിനും ആയി ഒട്ടേറെ പദ്ധതികൾ കാലതാമസം ഇല്ലാതെ നടപ്പിലാക്കുന്നു. ലോക കേരളസഭ കേരളാ പ്രവാസി ചരിത്രത്തിലെ ഒരു പുതു കാൽവെയ്പു ആണ്.  ഒട്ടേറെ ക്ഷേമ പദ്ധതികൾ ആണ് ലോക കേരളസഭ വിഭാവന ചെയ്യുന്നത്. അവയുടെ പ്രായോഗിക സമീപനങ്ങൾ രൂപപ്പെടുത്തി നടപ്പിലാക്കുവാൻ ലോകകേരള സഭയുടെ രണ്ടാം സമ്മേളനം 2020  ജനുവരി മാസത്തിൽ ചേരുകയാണ്.

നാടിന്റെ വികസനവും ജനങ്ങളുടെ ക്ഷേമവുമാണ്‌ ഈ തെരഞ്ഞെടുപ്പിലും പ്രധാന അജണ്ട. ബിജെപി ഭരണം സൃഷ്‌ടിച്ച ഭീതിയുടെ അന്തരീക്ഷത്തിൽ  കോൺഗ്രസ്‌ കേന്ദ്രത്തിൽ അധികാരത്തിലെത്തുമെന്ന പ്രതീതിയുണ്ടാക്കിയാണ്‌ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ്‌ വിജയം നേടിയത്‌. എന്നാൽ, കേന്ദ്രത്തിൽ വീണ്ടും മോഡിഭരണം വന്നതോടെ യുഡിഎഫിനെ തുണച്ചവർ നിരാശരായി. ബിജെപിക്ക്‌ ബദൽ കോൺഗ്രസും യുഡിഎഫുമല്ലെന്ന യഥാർഥ്യബോധമാണ്‌ പാലാ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്‌. ഭരണം അഴിമതിക്കും അധികാര ദുർവിനിയോഗത്തിനുമുള്ള അവസരം മാത്രമാണ്‌ യുഡിഎഫിന്‌. ഉന്നത നേതാക്കൾ പ്രതിക്കൂട്ടിലായ പാലാരിവട്ടവും ടൈറ്റാനിയവും മറ്റും രാജ്യത്ത്‌ കേട്ടുകേൾവിയില്ലാത്ത അഴിമതികളുടെ ഗണത്തിൽപെടുന്നവയാണ്‌. ഇതെല്ലാം ചർച്ചചെയ്യപ്പെട്ട പാലാ ഉപതെരഞ്ഞെടുപ്പിൽ ജനവിധി സുവ്യക്തമാണ്‌. ഭാവി കേരളം എൽഡിഎഫിന്റെ കൈകളിൽ സുരക്ഷിതമാണ്‌. ഹിന്ദുത്വ വർഗീയതയ്‌ക്കെതിരായ പ്രതിരോധത്തിന്റെ പ്രതീകമാണ്‌ കേരളം. അതുകൊണ്ടാണ്‌ അഞ്ചിടത്തെ ഉപതെരഞ്ഞെടുപ്പിലും എൽഡിഎഫ്‌ ഉജ്വലവിജയം നേടണം എന്ന് മത നിരപേക്ഷ മനസുകൾ ആഗ്രഹിക്കുന്നത് എന്നും ബഹ്‌റൈൻ പ്രതിഭ കൺവൻഷൻ ചൂണ്ടിക്കാട്ടി.

ബഹ്‌റൈൻ പ്രതിഭ പ്രസിഡന്റ് മഹേഷ് മൊറാഴ അധ്യക്ഷം വഹിച്ച കൺവൻഷനിൽ പ്രതിഭ സെക്രെട്ടറി ഷെരിഫ് കോഴിക്കോട് സ്വാഗതം പറഞ്ഞു. പി ശ്രീജിത്ത് കൺവൻഷൻ ഉദ്‌ഘാടനം ചെയ്തു . ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു നിയോജക മണ്ഡലങ്ങളിയെയും ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികൾ ഓൺ ലൈൻ വഴി കൺവൻഷനു അഭിവാദ്യം അർപ്പിച്ചു. പ്രതിഭ നേതാക്കൾ ആയ സി വി നാരായണൻ, എ വി അശോകൻ, സുബൈർ കണ്ണൂർ എന്നിവരും ഘടകക്ഷി സാംസ്‌കാരിക സംഘടനാ നേതാക്കൾ ആയ ബിജു മലയിൽ, മൊയ്‌ദീൻ കുട്ടി ഹാജി, ജലീൽ ഹാജി എന്നിവരും അഭിവാദ്യ പ്രസംഗം നടത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!