ദുബായ്: ഡിസംബർ 1 മുതൽ ദുബായിൽ കൂടുതൽ ഉൽപന്നങ്ങൾക്ക് എക്സൈസ് നികുതി ഏർപ്പെടുത്തും. പുകയില ഉൽപന്നങ്ങൾ, ശീതള പാനീയനങ്ങൾ, മധുര പാനീയങ്ങൾ, ഇ-സിഗരറ്റുകൾ, അതിന് ഉപയോഗിക്കുന്ന ദ്രാവകങ്ങൾ എന്നിവയുടെ നികുതി വർധിപ്പിക്കും. ഇത്തരം ഉൽപ്പന്നങ്ങളുടെ ഉപയോഗം കുറച്ച് പൗരന്മാരുടെ ആരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് അധികൃതർ പുതിയ തീരുമാനമെടുത്തത്.