മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ്) അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി ഓണാഘോഷവും, മെഡിക്കൽ ചെക്കപ്പും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റലിൽ വെച്ച് കേരള പിറവി ദിനമായ നവംബർ ഒന്ന് വെള്ളിയാഴ്ച്ച രാവിലെ 8 മണി മുതൽ 11 വരെ മെഡിക്കൽ ചെക്കപ്പും, തുടർന്ന് ഓണാഘോഷവും വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടാകുമെന്ന് ആക്റ്റിംഗ് പ്രെസിഡന്റ് ജമാൽ കുറ്റിക്കാട്ടിൽ, ജനറൽ സെക്രട്ടറി ജ്യോതിഷ് പണിക്കർ എന്നിവർ അറിയിച്ചു.
ബ്ലഡ് പ്രെഷർ, ഷുഗർ, കോളസ്ട്രോൾ, ലിവർ- കിഡ്നി പ്രാഥമിക പരിശോധനകൾക്കായി ഫാസ്റ്റിംഗിൽ സി.പി. ആർ സഹിതം വരേണ്ടതാണ്. അംഗങ്ങളുടെ ഉത്തരവാദിത്വത്തിൽ അഥിതികളെയും കൊണ്ടുവരാം. പുതുതായി കെ.പി. എഫിൽ ചേർന്ന് പ്രവർത്തിക്കുവാൻ താല്പര്യമുള്ളവർക്കും മുൻകൂട്ടി രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. ഓണാഘോഷത്തിന് രജിസ്റ്റർ ചെയ്യാത്ത നിലവിലുള്ള അംഗങ്ങളും രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് എന്റർടൈമെന്റ് സെക്രട്ടറി ഫൈജൂ പന്നിയങ്കര, (36045226) മെമ്പർഷിപ്പ് സെക്രട്ടറി ഷാജി പുതുക്കുടി (36312552) എന്നിവരുമായി ബന്ധപ്പെടാം.