bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈൻ ഒഐസിസി മലപ്പുറം ജില്ല കമ്മിറ്റി ‘ഓണ നിലാവ് 2019’ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

oicc1

മനാമ: ബഹ്‌റൈൻ ഒഐസിസി മലപ്പുറം ജില്ല കമ്മിറ്റി ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഓണ നിലാവ് 2019 ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.കെസിഎ ഹാളിൽ വെച്ച് നടന്ന ഓണ നിലാവ് മലപ്പുറം ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് അഡ്വ. വി.വി പ്രകാശ് ഉദ്‌ഘാടനം ചെയ്‌തു. പ്രവാസ ലോകത്തെ ആഘോഷങ്ങൾ മനുഷ്യനെ ഒരുമിപ്പിക്കാനും പരസ്പരം സഹായിക്കാനും പ്രേരിപ്പിക്കുന്ന ഒന്നാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യം അതിന്റെ യഥാർത്ഥ മൂല്ല്യങ്ങളിലേക്കും പാരമ്പര്യത്തിലേക്കും തിരിച്ചു വരേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടി ചേർത്തു. സ്വാതന്ത്ര്യ പോരാട്ട സമയത്ത്‌ ഒരു മനസ്സോടെ പോരാടിയവർക്കിടയിൽ ഇന്ന് വിഭാഗീയതയുടെ വിത്തുകൾ പാകുവാനുള്ള ശ്രമങ്ങൾ എങ്ങും നടന്നു കൊണ്ടിരിക്കുന്നു. രാജ്യത്തെ ഭരണഘടന സ്ഥാപനങ്ങൾ രാഷ്ട്രീയ വൽക്കരിക്കപ്പെടുന്നു .രാജ്യം വലിയ പ്രതിസന്ധിയെ നേരിടുകയാണെന്നും അതിനെതിരെ രാജ്യത്തെ മുഴുവൻ ജനങ്ങളും ഒന്നിച്ച്‌ അണിനിരക്കണമെന്നും അദ്ദേഹം ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു.

വർണ്ണാഭമായ ആഘോഷ ചടങ്ങിന് മാറ്റ് കൂട്ടി ബഹ്‌റൈനിലെ പ്രശസ്ത കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി. ചടങ്ങിൽ ബിസിനസ്സ് രംഗത്തും സാമൂഹ്യ പ്രവർത്തന രംഗത്തും മികവ് തെളിയിച്ച വ്യക്തികൾക്കും സംഘടനക്കുമുള്ള പുരസ്‌കാര സമർപ്പണവും നടന്നു. രാജൻ അടുക്കത്തിൽ നിലമ്പൂർ, മൂസക്കുട്ടി ഹാജി എന്നിവർക്ക് ബിസിനസ് അച്ചീവ്‌മെന്റ് അവാർഡ് സമർപ്പിച്ചു. വെളിച്ചം വെളിയങ്കോട് സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ മികച്ച പ്രവർത്തനത്തിനുള്ള പുരസ്കാരവും ഏറ്റു വാങ്ങി. ജില്ല ജനറൽ സെക്രട്ടറി റംഷാദ് അയിലക്കാട് അദ്ധ്യക്ഷനായ ചടങ്ങിൽ ജനറൽ കൺവീനർ ബഷീർ സ്വാഗതം പറഞ്ഞു.

മൊറയൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സത്യൻ, ആസ്റ്റർ ബഹ്‌റൈൻ ഡയറക്‌ടർ ഷാനവാസ്, ലൈഫ് കെയർ ഫാർമസി എം.ഡി ഷൗക്കത്ത്‌, കിംസ് മാർക്കറ്റിങ് മാനേജർ ഷഹൽ ബഷീർ, ഒഐസിസി ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, വൈസ് പ്രസിഡന്റ് നാസർ മഞ്ചേരി, കെ.എം.സി.സി പ്രസിഡന്റ് എസ്.വി ജലീൽ, സലാം മമ്പാട്ടുമൂല, ഗ്ലോബൽ സെക്രട്ടറി കെസി ഫിലിപ്പ്, യൂത്ത്‌ വിങ് പ്രസിഡന്റ് ഇബ്രാഹിം അദ്ഹം, വനിത വിഭാഗം പ്രസിഡന്റ് ഷീജ നടരാജൻ തുടങ്ങിയവർ സംബന്ധിച്ചു. ജില്ല കമ്മിറ്റി ഭാരവാഹികളായ കുഞ്ഞൂട്ടി,സുമേഷ്,അബൂബക്കർ,ബിജു, ദിലീപ്, മണികണ്ഠൻ, ഉമ്മർ, പരപ്പൻ ഷാനവാസ്, ഇച്ചാപ്പുക്ക, പ്രസൂൺ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ആക്ടിങ് പ്രസിഡന്റ് രഞ്ജിത്ത് നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!