റിയാദ്: ലൈസൻസില്ലാതെ ഓൺലൈന്‍ സ്വർണ വിൽപ്പന നടത്തിയാൽ സൗദിയിൽ രണ്ടു ലക്ഷം റിയാൽ പിഴ. ഓൺലൈനായി സ്വർണ്ണാഭരണങ്ങളും അമൂല്യ ലോഹങ്ങളും രത്‌നക്കല്ലുകളും വിൽപ്പന നടത്തുന്നവർക്ക് രണ്ടു ലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്ന് വാണിജ്യ നിക്ഷേപ മന്ത്രാലയം അറിയിച്ചു. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ജ്വവല്ലറികൾക്കും പിഴ ഈടാക്കും. വാണിജ്യ നിക്ഷേപ മന്ത്രാലയത്തിന്റെ ലൈസൻസില്ലാതെ സ്വർണ്ണാഭരണ വിൽപ്പന നടത്താൻ പാടില്ല. അങ്ങനെ പ്രവർത്തിക്കുന്ന ജ്വല്ലറികൾക്ക് തൊണ്ണൂറായിരം റിയാൽ പിഴയും നടത്തിപ്പുകാർക്ക് ആറു മാസം വരെ തടവും ശിക്ഷ ലഭിക്കുമെന്ന് വാണിജ്യ നിക്ഷേപ മന്ത്രാലയം അറിയിച്ചു. ലൈസൻസുള്ള ജ്വല്ലറികൾക്ക് ഓൺലൈനായി സ്വർണ്ണാഭരണങ്ങൾ വിൽപ്പന നടത്തുന്നതിന് വിലക്കില്ല.
