മനാമ: പ്രവാസി അസോസിയേഷൻ ഓഫ് അങ്കമാലി നെടുമ്പാശ്ശേരി (പാൻ ബഹ്റൈൻ) സീറോ മലബാർ സോസൈറ്റി ആസ്ഥാനത്ത് വെച്ച് ഓണാഘോഷം സംഘടിപ്പിക്കുമെന്ന് പ്രസിഡൻറ് ശ്രീ. പി വി മാത്തുക്കുട്ടി, സെക്രട്ടറി ശ്രീ. ജോയി വർഗീസ് എന്നിവർ അറിയിച്ചു. ഒക്ടോബർ 17 -ന് വ്യാഴാഴ്ച വൈകിട്ട് വടംവലി, കുടം തല്ലൽ തുടങ്ങിയ കായിക മത്സരങ്ങളും ഗാനമേളയും ഉണ്ടായിരിക്കും. ഒക്ടോബർ 18 -ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 11.30 -ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിന് ശേഷം വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിട്ടുണ്ട്. സമൂഹത്തിൻറെ വിവിധ തുറകളിലുള്ള സാമൂഹിക സാംസ്കാരിക സംഘടനാ നേതാക്കളും ഓണാഘോഷങ്ങളിൽ പങ്കെടുക്കുമെന്ന് പാൻ കോർ ഗ്രൂപ്പ് ചെയർമാൻ ശ്രീ. ഫ്രാൻസിസ് കൈതാരത്ത് പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് പരിപാടിയുടെ ജനറൽ കൺവീനർ ആയ ശ്രീ. റെയ്സൺ വർഗീസിനെ (39952725 / 34523472) ബന്ധപ്പെടാവുന്നതാണ്.