മനാമ: ഫ്രൻറ്സ് സോഷ്യല്‍ അസോസിയേഷന്‍ റിഫ ഏരിയക്ക് കീഴില്‍ ദിശ സെന്‍ററുമായി സഹകരിച്ച് ആരംഭിച്ച കൗണ്‍സിലിങ് സെൻററിെൻറ ഉദ്ഘാടനം ബഹ്റൈനിലെ പ്രശസ്ത മനഃശാസ്ത്ര വിദഗ്ധന്‍ ഡോ. ജോണ്‍ പനക്കല്‍ നിര്‍വഹിച്ചു. എല്ലാവരും അവനവനിലേക്ക് മാത്രം ചുരുങ്ങുന്ന വര്‍ത്തമാനകാലത്ത് മറ്റുള്ളവരെ കേള്‍ക്കാനും ജീവിതത്തില്‍ ശരിയായ ദിശ കാണിച്ചു കൊടുക്കാനുമുതകുന്ന കൗണ്‍സിലിങ് സര്‍വീസുകള്‍ ആരംഭിക്കുന്നത് ഏറെ സന്തോഷകരമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഓരോരുത്തരും അവനവന്റെ പ്രശ്നങ്ങളെ മാത്രം അഡ്രസ് ചെയ്യുന്ന സാഹചര്യത്തില്‍ ചുറ്റുമുള്ളവരുടെ ആശങ്കകളും ആവലാതികളും പരിഹരിക്കാന്‍ ശ്രമിക്കുകയെന്നത് സദ്പ്രവര്‍ത്തനമാണ്. പ്രശ്നങ്ങളില്‍ പെട്ടുഴലുന്നവര്‍ക്ക് ആശ്വാസത്തിന്റെ തെളിനീര് നല്‍കാന്‍ ഈ സെൻററിലൂടെ സാധ്യമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. റിഫ ദിശ സെന്‍റര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അസോസിയേഷന്‍ പ്രസിഡൻറ് ജമാല്‍ ഇരിങ്ങല്‍ അധ്യക്ഷത വഹിച്ചു. നജ്ദ റഫീഖ് പ്രാര്‍ഥനാഗീതം ആലപിച്ചു. റിഫ ഏരിയ വൈസ്പ്രസിഡൻറ് അഹ്മദ് റഫീഖ് സ്വാഗതവും, ദിശ സെെൻറർ ഡയറക്ടര്‍ അബ്ദുല്‍ ഹഖ് നന്ദിയും പറഞ്ഞു. പി.എം അഷ്റഫ് പരിപാടി നിയന്ത്രിച്ചു. വ്യക്തികള്‍ക്കും ദമ്പതികള്‍ക്കമുണ്ടാകുന്ന മാനസിക സമ്മര്‍ദങ്ങളുടെ പരിഹാരത്തിനായി കൗണ്‍സിലിംഗ് സെൻററിനെ സമീപിക്കാവുന്നതാണെന്നും അതിനായി 33373214, 33284419 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.