സമസ്ത ബഹ്‌റൈൻ മജ്‌ലിസുന്നൂർ അഞ്ചാം വാർഷികവും ഫാമിലി മീറ്റും നാളെ (വ്യാഴം)

മനാമ: സമസ്ത ബഹ്‌റൈൻ ജിദാലി ഏരിയ കമ്മിറ്റിയുടെ കീഴിൽ സംഘടിപ്പിക്കുന്ന അൽ ഇoസാക്ക് ത്രൈമാസ കാമ്പയിനിന്റെ ഭാഗമായി നടത്തപ്പെടുന്ന മജ്‌ലിസുന്നൂർ അഞ്ചാം വാർഷികവും ഫാമിലി മീറ്റും നാളെ (വ്യാഴം) രാത്രി9 മണി മുതൽ ജിദാലി ദാറുൽ ഖുർആൻ മദ്രസയിൽ വെച്ച് നടക്കും. ‘ബന്ധത്തിന്റെ പ്രസക്തി’ എന്ന വിഷയമവതരിപ്പിച്ചു കൊണ്ട് റബീഹ് ഫൈസി അമ്പലക്കടവ് പ്രഭാഷണം നടത്തും. സയ്യിദ് ഫഖ്‌റുദ്ധീൻ തങ്ങൾ ദുആ മജ്‌ലിസിന് നേതൃത്വം നൽകും. പരിപാടിയിൽ സമസ്ത കേന്ദ്ര നേതാക്കളും വിവിധ ഏരിയയിൽ നിന്നുള്ള പണ്ഡിതന്മാരും നേതാക്കളും സംബന്ധിക്കും.