യുവതാരം ഷെയിൻ നിഗമിനെതിരെ പ്രൊഡ്യൂസറുടെ വധഭീഷണി; ഇൻസ്റ്റാഗ്രാം ലൈവിൽ ഉള്ളു തുറന്ന് താരം

വെയിൽ സിനിമയുടെ നിർമാതാവിൽ നിന്നും തനിക്ക് വധഭീഷണിയുള്ളതായി അടുത്തിടെ അന്തരിച്ച ചലച്ചിത്ര താരം അബിയുടെ മകനും യുവ താരവുമായ ഷെയിൻ നിഗം. ഇൻസ്റ്റാഗ്രാം ലൈവിൽ വ്യസനപൂർവം തന്റെ ആരാധകരോടായാണ് ഷെയിൻ ഇത് വെളിപ്പെടുത്തിയത്. വെയിൽ സിനിമയുടെ ആദ്യ ഷെഡ്യൂൾ കഴിഞ്ഞതിനു ശേഷം താൻ കുർബാനി സിനിമക്കായി മാങ്കുളത്തു പോയെന്നും, മാങ്കുളത്തെ ഷൂട്ട് കഴിഞ്ഞു അടുത്ത ഗെറ്റ് അപ്പിനു വേണ്ടി മുടി വെട്ടിയതായും, ബാക്കിലേ മുടി അല്പം കുറഞ്ഞു പോയതിനാണ് ഗുഡ് വിൽ എന്റർടൈൻമെന്റ് ൻറെ ബാന്നറിൽ ചെയ്യുന്ന വെയിൽ എന്ന സിനിമയുടെ പ്രൊഡ്യൂസർ ജോബി ജോർജ് വധഭീഷണി മുഴക്കിയതെന്നും ഷെയിൻ പറഞ്ഞു. ആരെയും ബുദ്ധിമുട്ടിക്കാതെ സമാധാനപരമായി മാത്രം ജീവിക്കാൻ ശ്രമിക്കുന്ന ആളാണ് താനെന്നും ഒരു സിനിമ താരത്തിൻറെ മകനായി ഈ ഇൻഡസ്ട്രിയിൽ വന്നിട്ട് കൂടി തനിക്കിതാണ് നേരിടേണ്ടി വരുന്നതെന്നും ഇനിയെന്താണ് സംഭവിക്കുക എന്നറിയില്ലെന്നും ഷെയിൻ പറയുന്നു.