“ഹാപ്പി ഫാമിലി ഹെൽത്തി ബഹ്റൈൻ” കാമ്പയിന്റെ ഭാഗമായി നടത്തുന്ന മാസ്സ് ഹെൽത്ത് ചെക്കപ്പ് ക്യാമ്പ് ഒക്ടോബർ 18 ന് (വെള്ളിയാഴ്ച)

മനാമ: ഇന്ത്യൻ സോഷ്യൽ ഫോറവും, മിഡ്ലീസ്റ്റ് ട്രേഡേഴ്‌സും, അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് കൊണ്ട് ഒക്ടോബർ 18 ന് വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ 11.30 വരെ അഥില്യ അൽ ഹിലാൽ ഹോസ്പിറ്റലിൽ വെച്ച് മാസ്സ് ഹെൽത്ത് ചെക്കപ്പ് ക്യാമ്പ് നടത്തുന്നു. ക്യാമ്പിൽ ജനറല്‍ മെഡിസിന്, പ്രമേഹം, കൊളെസ്ട്രോൾ, പ്രഷര്‍, ലിവർ, കിഡ്‌നി, തുടങ്ങി 10 ദിനാറിലേറെ ചിലവ് വരുന്ന ചെക്കപ്പുകൾ തികച്ചും സൗജന്യമായി ഈ കാമ്പയിന്റെ ഭാഗമായി ഈ ക്യാമ്പിൽ നിന്നും ലഭിക്കും. കൂടാതെ പ്രത്യേക ഇളവോടുകൂടിയ സർവീസുകൾ, കൺസൽറ്റേഷൻ, മരുന്നുകൾ എന്നിവയും അൽ ഹിലാൽ ഹോസ്പിറ്റലിന്റെ പ്രിവിലേജ് കാർഡു വഴി ഉപഭോക്‌താവിന്നു ലഭിക്കുന്നതാണ്. ഈ പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് താഴെ കാണുന്ന ലിങ്കിൽ കയറി രജിസ്റ്റർ ചെയ്യാവുന്നതാണ്.

Free Mega Medical Camp: https://bit.ly/2nGmZGp
For more details please contact: 33202833, 33178845.