കെ‌സി‌എ – സയാനി മോട്ടോഴ്‌സ് ഇന്റർനാഷണൽ വോളിബോൾ ടൂർണമെന്റ് 2019; നാലാം ദിവസത്തെ മത്സരത്തിൽ കെ‌സി‌എ ഇന്ത്യൻ ഡിലൈറ്റ്സിന് ജയം

മനാമ:സഗയ്യ കെ‌സി‌എ അങ്കണത്തിൽ വിജയകരമായി പുരോഗമിക്കുന്ന ആവേശകരമായ കെ‌സി‌എ – സയാനി മോട്ടോഴ്‌സ് ഇന്റർനാഷണൽ വോളിബോൾ ടൂർണമെന്റ് ലീഗിന്റെ നാലാം ദിവസത്തിൽ കെ‌സി‌എ ഇന്ത്യൻ ഡിലൈറ്റ്സ് റിഫ സ്റ്റാർസിനെതിരായ മത്സരത്തിൽ 3 സെറ്റുകൾ കെ‌സി‌എ ഇന്ത്യൻ ഡിലൈറ്റ്സ് വിജയിച്ചു (25-18, 25- 16 & 25-15). വരാനിരിക്കുന്ന മത്സരങ്ങൾ കളിക്കാൻ ഇന്ത്യയിൽ നിന്നുള്ള 5 അന്താരാഷ്ട്ര കളിക്കാർ ഇതിനകം ബഹ്‌റൈനിൽ എത്തിയിട്ടുണ്ട്. എല്ലാ ദിവസവും രാത്രി 8 മണിക്ക് മത്സരങ്ങൾ ആരംഭിക്കും.