ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥികൾക്കായ് വോട്ടഭ്യർത്ഥിച്ച് ബഹ്‌റൈൻ കെ.എം.സി.സി

മനാമ: ഒക്ടോബര് 21 നു കേരളത്തിലെ 5 അസംബ്ലി നിയോജക മണ്ഡലങ്ങളിൽ നടക്കുന്ന ഉപതെരെഞ്ഞെടുപ്പിൽ ഐക്യ ജനാതിപത്യ മുന്നണി സ്ഥാനാർത്ഥികളെ വൻ ഭൂരിപക്ഷത്തോട് കൂടി വിജയിപ്പിക്കണമെന്ന് ബഹ്‌റൈൻ കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു.

കൂടുതൽ മണ്ഡലങ്ങളിലും യുഡിഎഫ് നേരിടുന്നത് ഫാസിസ്റ്റുകളായ ബിജെപി യെ ആണ്. അവർക്ക് അനുകൂലമായ നിലപാടാണ് കേരളം ഭരിക്കുന്ന ഇടതു സർക്കാരും കൈക്കൊള്ളുന്നത്. യുഡിഎഫിനെ പരാജയപ്പെടുത്താൻ അവർ രഹസ്യ അജണ്ട ഉണ്ടാക്കിയിരിക്കുകയാണ്. അത് കൊണ്ട് തന്നെ ഇവരെ പരാജയപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ഈ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യവും കമ്മിറ്റി മനസിലാക്കുന്നു.

തെരെഞ്ഞെടുപ്പ് ഫലം ജനദ്രോഹ നടപടികൾ തുടരുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കുള്ള ഒരു താകീത് ആയിരിക്കണമെന്നും വർധിച്ചു വരുന്ന ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെയുള്ള ഒരു മുന്നറിയിപ്പായി ഈ തെരെഞ്ഞെടുപ്പ് ഫലം മാറണമെന്നും, അതിനു വേണ്ടി യുഡിഎഫ് സ്ഥാനാർത്ഥികളെ അഞ്ചു മണ്ഡലങ്ങളിലും വൻ ഭൂരിപക്ഷത്തോട് കൂടി വിജയിപ്പിക്കണമെന്നും ബഹ്‌റൈൻ കെ.എം.സി.സി. ആവശ്യപ്പെട്ടു.