ബഹ്റൈൻ മാര്‍ത്തോമ്മാ പാരീഷില്‍ കുടുംബ ധ്യാനം സംഘടിപ്പിക്കുന്നു

മനാമ: ബഹ്റൈന്‍ മാര്‍ത്തോമ്മാ പാരീഷില്‍ ഒക്ടോബര്‍ 25 വെള്ളിയാഴ്ച്ച നടത്തുന്ന “കുടുംബ ദിന ശുശ്രൂഷകള്‍”ക്ക് മുന്നോടിയായി ഇടവകയിലെ സീനിയര്‍ സിറ്റിസണ്‍ ഫെലോഷിപ്പിന്റെ നേത്യത്വത്തില്‍ ഒക്ടോബര്‍ 22, 23, 24 (ചൊവ്വ, ബുധന്‍, വ്യാഴം) തീയതികളില്‍ “കുടുംബ നവീകരണ ധ്യാനം” സംഘടിപ്പിക്കുന്നു. സനദ് മാര്‍ത്തോമ്മാ കോപ്ലക്സില്‍ വച്ച് വൈകിട്ട് 7:30 മുതല്‍ നടക്കുന്ന ധ്യാന ശുശ്രൂയ്ക്ക് അബുദാബി മാര്‍ത്തോമ്മാ പാരീഷ് സഹവികാരി റവ. ബിജു സി. പി. നേത്യത്വം നല്‍കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സീനിയര്‍ സിറ്റിസണ്‍ ഫെലോഷിപ്പ് സെക്രട്ടറി തോമസ് കെ. ജോസഫിനെ (33558890) ബന്ധപ്പെടണമെന്ന്‍ ഇടവക വികാരി റവ. മാത്യൂ കെ. മുതലാളി, സഹവികാരി റവ. വി. പി. ജോണ്‍ എന്നിവര്‍ അറിയിച്ചു.