ബഹ്റൈനിൽ സമഗ്ര വികസനം ലക്ഷ്യമിട്ട് ചതുർവർഷ കർമ പദ്ധതിക്ക് രൂപം നൽകി

images (15)

മനാമ : ബഹ്റൈനിൽ സമഗ്ര വികസനവും പുരോഗതിയും ലക്ഷ്യമിട്ട് ചതുർ വർഷ കർമ പദ്ധതി രൂപപ്പെടുത്തി. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭായോഗമാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക കാബിനറ്റ് യോഗമാണ് നാലുവർഷത്തെ കർമ പദ്ധതിക്ക് അംഗീകാരം നൽകിയത്.

സർക്കാർ സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുവാനും സ്വദേശികൾക്ക് മെച്ചപ്പെട്ട ജീവിത സൗകര്യങ്ങൾ ഏർപ്പെടുത്തുവാനും കർമപദ്ധതി ലക്ഷ്യമിടുന്നു. അതോടൊപ്പം സമാധാന പൂർണമായ സാമൂഹികാന്തരീക്ഷവും സാമ്പത്തിക വളർച്ചയും ഉറപ്പ് വരുത്തും. മനുഷ്യവിഭവശേഷി മെച്ചപ്പെട്ട രീതിയിൽ ഉപയോഗപ്പെടുത്തുവാനും, വരും തലമുറക്ക് ക്ഷേമകരമായ ജീവിതം ഉറപ്പ് വരുത്തുവാനും ആവശ്യമായ നടപടികൾ സ്വീകരിക്കും.

സ്വകാര്യമേഖലയെ ശക്തിപ്പെടുത്തുവാനും നിക്ഷേപകർക്ക് അനുകൂലമായ അന്തരീക്ഷം സ്യഷ്ടിക്കുവാനും പദ്ധതി വഴി സർക്കാർ ലക്ഷ്യമിടുന്നുണ്ട്. 2022 ഓടെ പദ്ധതി മുന്നോട്ട് വെക്കുന്ന ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ കഴിയുമെന്ന് മന്ത്രിസഭായോഗം വിലയിരുത്തി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!