മനാമ: കാൻസർ കെയർ ഗ്രൂപ്പ് ഇന്ത്യൻ ക്ലബ് വനിതാവിഭാഗവുമായി ചേർന്ന് , ഇന്ത്യൻ ക്ലബ്ബിൽ ആസ്റ്റർ ക്ലിനിക്കിന്റെ സഹകരണത്തോടെ ബ്രസ്റ്റ് കാൻസർ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ബഹ്‌റൈൻ ആരോഗ്യവകുപ്പിലെ ബ്രസ്റ്റ് സ്ക്രീനിംഗ് പ്രോഗ്രാം ഹെഡും, സർജിക്കൽ ഓൺകോളജിസ്റ്റുമായ ഡോ: അമൽ അൽ റയാസ് മുഖ്യപ്രഭാഷണം നടത്തി.
കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഓൺകോളജി പാലിയേറ്റീവ് മെഡിസിൻ വിഭാഗത്തിലെ ഡോ: ശിവ് പ്രസാദ് സിംഗ് റാണ, ആസ്റ്റർ ക്ലിനിക്ക് ഗൈനക്കോളജി ആൻഡ് ഒബ്സ്റ്റട്രിക്സ് സ്പെഷ്യലിസ്റ്റ് ഡോ: രാജേശ്വരി ഉമാറാണി എന്നിവർ ബോധവവൽക്കരണ ക്ലാസ്സെടുത്തു. കാൻസർ കെയർ ഗ്രൂപ്പ് പ്രസിഡന്റ് ഡോ: പി.വി. ചെറിയാൻ മോഡറേറ്റർ ആയിരുന്നു.
ഇന്ത്യൻ ക്ലബ് പ്രെസിഡന്റ് സ്റ്റാലിൻ ജോസഫ്, ജനറൽ സെക്രട്ടറി ജോബ്. എം.ജെ, വനിതാ വിഭാഗം പ്രതിനിധി അഭിരാമി, കാൻസർ കെയർ ഗ്രൂപ്പ് ജനറൽ സെക്രട്ടറി കെ.ടി.സലിം, കോഓർഡിനേറ്റർ അനില ഷൈജേഷ് ,ആസ്റ്റർ ക്ലിനിക് ഡയറക്ടർ ഷാനവാസ് എന്നിവർ സംസാരിച്ചു. ഇന്ത്യൻ ക്ലബ്, കാൻസർ കെയർ ഗ്രൂപ്പ് എക്സിക്യൂട്ടീവ് കമ്മിറ്റി- വനിതാവിഭാഗം അംഗങ്ങൾ പരിപാടിക്ക് നേതൃത്വം നൽകി.