സൽമാബാദ്: ‘തിരുനബി(സ) കാലത്തിന്റെ വെളിച്ചം ‘ എന്ന ശീർഷകത്തിൽ റബീഉൽ അവ്വൽ 12 ന് ഐ.സി. എഫ്. സൽമാബാദ് സെൻട്ര’ൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മീലാദ് കോൺഫ്രൻസ് വിജയിപ്പിക്കുന്നതിനായി 33 അംഗ സ്വാഗതസംഘത്തിന് രൂപം നൽകി.
പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ഇസ്സുദ്ദീൻ കാമിൽ സഖാഫി മുഖ്യാതിഥിയാവുന്ന സംഗമത്തിന്റെ ഭാഗമായി മൗലീദ് സദസ്സ്, മദ്ഹ് റസൂൽ പ്രഭാഷണം, കലാപരിപാടികൾ എന്നിവ നടക്കും.
ഭാരവാഹികളായി അബ്ദുസ്സലാം മുസ്ലിയാർ, നിസാമുദ്ധീൻ മുസ്ലിയാർ, വൈ.കെ. ഷാജി, ഷാജഹാൻ കൂരിക്കുഴി, അഷ്റഫ് ബോവിക്കാനം, സിറാജുദ്ധീൻ വടകര (ഉപദേശക സമിതി), ഉമർഹാജി തൃശൂർ (ചെയർമാൻ), അഷ്റഫ് കോട്ടക്കൽ (കൺവീനർ) ,വൈ.കെ. നൗഷാദ് (ഫിനാൻസ്), അബ്ദുറഹീം സഖാഫി, ഷഫീഖ് മുസ്ലിയാർ, ഹാഷിം മുസ്ല്യാർ, ഉസ്മാൻ ഓടുപാറ, സലാം കോട്ടക്കൽ ( വൈസ് ചെയർമാൻ), ഹംസ ഖാലിദ് സഖാഫി , ഫൈസൽ ചെറുവണ്ണൂർ, അർഷദ് ഹാജി, റഹീം താനൂർ, ഇർഫാദ് ഊരകം (ജോ: കൺവീനർ) എന്നിവരെയും തിരെഞ്ഞെടുത്തു.