വാസ്തു ശാസ്ത്രത്തിലെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തുറന്നു കാട്ടി ബഹ്റൈൻ പ്രതിഭ നാടകം ‘മനുഷ്യാലയ ചന്ദ്രിക’ ശ്രദ്ധേയമായി

മനാമ: ബഹ്റൈൻ പ്രതിഭ നാടകവേദിക്കു വേണ്ടി ഈസ്റ്റ് റിഫ യൂണിറ്റ് അവതരിപ്പിച്ച 30 മിനിറ്റ് നാടകം ‘മനുഷ്യാലയ ചന്ദ്രിക’ ശ്രദ്ധേയമായി. ജയൻ മേലത്ത് നാടകരചനയും ഷൈജു നന്തനാർക്കണ്ടി സംവിധാനവും നിർവഹിച്ച നാടകം പ്രതിഭ ഹാളിലായിരുന്നു അരങ്ങേറിയത്. വാസ്തു ശാസ്ത്രം എന്ന പേരിൽ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ നെട്ടോട്ടം ഓടുന്ന ആധുനിക സമൂഹത്തെ ആക്ഷേപ ഹാസ്യപരമായി ചൂണ്ടിക്കാട്ടുക എന്നതായിരുന്നു നാടക പ്രമേയം.

ഷിജി, ഹരീഷ്, ബബീഷ്, സാജിത പ്രകാശ്, ജെസിയ ഫർസത്ത്, നൗഷാദ് കട്ടിപ്പാറ, സമര്ത്ത്, അഷറഫ് മാളി, വിജീഷ്, ബാലകൃഷ്‌ണൻ, അന്ജനാ ജയൻ, ഷിജു പിണറായി എന്നിവർ അഭിനയിച്ചു. പ്രതിഭ നാടകവേദി കൺവീനർ വിനോദ് സി ദേവൻ, പ്രതിഭ സെക്രെട്ടറി ഷെരിഫ് കോഴിക്കോട്, പ്രസിഡന്റ് മഹേഷ് മൊറാഴ, പി ടി നാരായണൻ, പി ശ്രീജിത്ത് രാജീവ് വെള്ളിക്കോത്ത് തുടങ്ങിയവർ നാടകത്തെ വിലയിരുത്തിയും ആശംസ അർപ്പിച്ചും സംസാരിച്ചു . ഈ പ്രവർത്തന വർഷം ഇത്തരം ഒട്ടേറെ ലഘു നാടകങ്ങൾ പ്രതിഭ നാടക വേദി അവതരിപ്പിച്ചിരുന്നു.