കെഎംസിസി ബഹ്‌റൈൻ പാലക്കാട് ജില്ലാ കമ്മിറ്റിക്ക് ഇനി പുതിയ ഭാരവാഹികൾ

IMG-20191026-WA0083

മനാമ: ബഹ്‌റൈൻ കെഎംസിസി പാലക്കാട് ജില്ലയുടെ 2019-2021 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി റഫീഖ് തോട്ടക്കരയെയും ജനറൽ സെക്രട്ടറിയായി ഫിറോസ് ബാബു പട്ടാമ്പിയെയും ട്രഷററായി നിസാമുദ്ധീൻ മാരായമംഗലത്തെയും തിരഞ്ഞെടുത്തു.

മറ്റു  ഭാരവാഹികൾ:

ഓർഗനൈസിംഗ് സെക്രട്ടറി:
ഹാരിസ് വി വി തൃത്താല

വൈസ് പ്രസിഡന്റുമാർ:
KP ശറഫുദ്ധീൻ മാരായമംഗലം
മുഹമ്മദലി C P പൊട്ടച്ചിറ
യൂസഫ് മുണ്ടൂർ
ഷഫീഖ് കുമരനെല്ലൂർ

സെക്രട്ടറിമാർ:
മാസിൽ പട്ടാമ്പി
ആഷിഖ് മേഴത്തൂർ
അൻവർ കുമ്പിടി
നൗഷാദ് പുതുനഗരം

കെഎംസിസി മെമ്പർഷിപ്പ് കാമ്പയിന്റെ ഭാഗമായി നടന്ന കൗൺസിൽ യോഗം ബഹ്റൈൻ കെ എം സി സി സംസ്ഥാന പ്രസിഡന്റ് എസ് വി ജലീൽ ഉദ്ഘാടനം ചെയ്തു, റഫീഖ് തോട്ടക്കര അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ശറഫുദ്ധീൻ മാരായമംഗലം  വാർഷിക വരവ് ചെലവ് കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു.

ബഹ്‌റൈൻ കെ എം സി സി സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ, സമസ്ത ബഹ്‌റൈൻ ജനറൽ സെക്രട്ടറി വി കെ കുഞ്ഞിമുഹമ്മദ് ഹാജി, കെ എം സി സി സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി മുഹമ്മദലി, മുൻ സംസ്ഥാന പ്രസിഡന്റ് സി.കെ അബ്ദുറഹ്മാൻ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. സംസ്ഥാന കെ എം സി സി തെരഞ്ഞെടുപ്പ് റിട്ടേർണിംഗ് ഓഫീസർ വി എച്ച് അബ്ദുല്ലയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. യോഗത്തിൽ ഫിറോസ് ബാബു പട്ടാമ്പി സ്വാഗതവും നിസാമുദ്ധീൻ മാരായമംഗലം നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!