മനാമ: വീ കെയർ ഫൌണ്ടേഷൻ സൽമാനിയ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ്, ഒക്ടോബർ 25 വെള്ളിയാഴ്ച രാവിലെ 8 മുതൽ ഉച്ചക്ക് ഒരു മണി വരെ സൽമാനിയ ഹോസ്പിറ്റലിൽ വച്ച് നടന്നു. ‘ഡൊണേറ്റ് ബ്ലഡ് – സേവ് ലൈഫ്’ എന്ന ടാഗ് ലൈനോട് കൂടി നടന്ന പ്രസ്തുത പരിപാടിയിൽ അംഗങ്ങളും അനുഭാവികളുമടക്കം നിരവധി പേർ രക്തം നൽകി. സെക്രട്ടറി ദേവൻ, ട്രെഷറർ ഏജിൻ എബ്രഹാം, അഡ്വൈസർ സാജു, എക്സിക്യൂട്ടീവ് അംഗങ്ങളായ നിഖിൽ, കാസിം, റോബിൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ പങ്കെടുത്തു വൻ വിജയമാക്കിയ നല്ലവരായ എല്ലാ സുമനസ്സുകൾക്കും വീ കെയർ എക്സിക്യൂട്ടീവ് കമ്മിറ്റി നന്ദി രേഖപെടുത്തിയതിനോടൊപ്പം, തുടർന്നും ഇത്തരം പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.