രാജു ഇരിങ്ങലിന് മഹാത്മാഗാന്ധി കൾച്ചറൽ ഫോറം യാത്രയയപ്പ് നൽകി

മനാമ: മഹാത്മാഗാന്ധി കൾച്ചറൽ ഫോറം മുൻ ഭാരവാഹിയും ബഹ്‌റൈനിൽ അറിയപ്പെടുന്ന കവിയും, കഥാകാരനുമായ രാജു ഇരിങ്ങൽ ബഹ്‌റൈനിലെ പ്രവാസജീവിതം അവസാനിപ്പിച്ച് ഓസ്‌ടേലിയയിലേക്ക് പോകുന്ന സാഹചര്യത്തിൽ സൽമാനിയ കലവറ റസ്റ്റ്റോറന്റ് പാർട്ടി ഹാളിൽ വെച്ച് മഹാത്മാഗാന്ധി കൾച്ചറൽ ഫോറം പ്രവർത്തകർ യാത്ര അയപ്പ് നൽകി. രാജു ഇരിങ്ങലിന്റെ കഴിഞ്ഞകാല പ്രവർത്തനങ്ങളുടെ ഓർമ്മകൾ പങ്കുവെച്ച ചടങ്ങിൽ അംഗങ്ങൾക്ക് വേണ്ടി അഡ്വ:പോൾ സെബാസ്റ്യൻ, ബാബു കുഞ്ഞിരാമൻ എന്നിവർ ഉപഹാരം സമർപ്പിച്ചു.

യോഗത്തിൽ അനിൽ തിരുവല്ല, എബിതോമസ്, വിനോദ് ഡാനിയൽ, സനൽകുമാർ, തോമസ് ഫിലിപ്പ്, അഷ്‌റഫ് മാണിയൂർ, അജിത് കുമാർ, വിനോദ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. മറുപടി പ്രസംഗത്തിൽ രാജു ഇരിങ്ങൽ ഓർമ്മകൾ പങ്കുവെച്ചു നന്ദി പ്രകാശിപ്പിച്ചു. പ്രവാസ ജീവിതം അവസാനിപ്പിക്കുന്ന ബഹ്റൈനിലെ അറിയപ്പെടുന്ന ജീവകാരുണ്യ പ്രവർത്തകൻ ചന്ദ്രൻ തിക്കോടിയുടെ സാന്നിധ്യവും ചടങ്ങിൽ ശ്രദ്ധേയമായിരുന്നു.