ബഹ്റൈൻ ശ്രീ മുത്തപ്പൻ സേവാ സംഘം ‘തിരുവപ്പന മഹോത്സവം 2019’ ഡിസംബർ 17ന്

oznorCO

മനാമ: ബഹ്റൈൻ ശ്രീ മുത്തപ്പൻ സേവാ സംഘം, സ്റ്റാർ വിഷൻ ഇവൻറ്സിന്റെ ബാനറിൽ ‘തിരുവപ്പന മഹോത്സവം 2019’ ഡിസംബർ 17 (ചൊവ്വാഴ്ച) ഇസ ടൗൺ ഇന്ത്യൻ സ്കൂൾ അങ്കണത്തിലുള്ള ജഷന്മാൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുമെന്ന് ഭാരവാഹികൾ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ അറിയിച്ചു.

മഹോത്സവത്തോടനുബന്ധിച്ച് അന്നേ ദിവസം വിവിധ കലാ സാംസ്കാരിക പരിപാടികൾ അരങ്ങേറും. നാടിന്റെ സംസ്കാരവും പൈതൃകവും മതസൗഹാർദവും ബഹ്റൈനിലെ ജനങ്ങളിൽ എത്തിക്കുന്നതിന് ഈ മഹോത്സവം ഒരു വലിയ പങ്കു വഹിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. ഏകദേശം 7000 ത്തോളം ജനങ്ങളെയാണ് ഈ പരിപാടിയിലേക്ക് പ്രതീക്ഷിക്കുന്നത്. പത്രസമ്മേളനത്തിൽ സേതുരാജ് കടയ്ക്കൽ, സുനീഷ്, റിതിൻ രാജ്, അനിൽ കുമാർ,  അജിത് കുമാർ KM, ശ്രീജിത്ത്‌, അരുൺകുമാർ എന്നിവർ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക് 39498114 (സുനേഷ്) എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!