മനാമ: ബഹ്‌റൈൻ കെഎംസിസി കോഴിക്കോട് ജില്ലക്കു പുതിയ കമ്മിറ്റി നിലവിൽ വന്നു. മെമ്പർഷിപ് അടിസ്ഥാനത്തിൽ രണ്ടു വർഷത്തേക്കാണ് ഇപ്പോൾ തെരെഞ്ഞെടുക്കപ്പെട്ട കമ്മിറ്റി.
പ്രസിഡണ്ട് ആയി ഫൈസൽ കോട്ടപ്പള്ളിയെയും വൈസ് പ്രസിഡന്റുമാരായി ശരീഫ് വില്യാപ്പള്ളി, അസീസ് പേരാമ്പ്ര, ഹസ്സൻ കോയ പൂനത്ത്, അഷ്‌റഫ് അഴിയൂർ എന്നിവരെയും തെെരഞ്ഞെടുത്തു.
ജന: സിക്രട്ടറി: ഫൈസൽ കണ്ടീത്താഴ
സിക്രട്ടറി: ഇസ്ഹാഖ് വില്യാപ്പള്ളി, കാസ്സിം നൊച്ചാട്, അഷ്‌കർ വടകര, ജലീൽ പി കെ (JPK ) തിക്കോടി
ട്രഷറർ: അബുബക്കർ ഹാജി മുട്ടുങ്ങൽ
ഓർഗ: സി ക്രട്ടറി: മൻസൂർ പി വി
യൂത്ത് വിങ് കൺവീനർ: സിനാൻ കൊടുവള്ളി,
സ്പോർട്സ് വിങ് കൺവീനർ: ലത്തീഫ് കൊയിലാണ്ടി
റിടെർണിങ് ഓഫീസർമാരായ, കെ യു
ലത്തീഫ്, മാസിൽ പട്ടാമ്പി, ശിഹാബ് പ്ലസ്, ഖലീൽ ആലമ്പാടി, ഇബ്രാഹിം തിക്കോടി, കുട്ടൂസ മുണ്ടേരി എന്നിവർ പങ്കെടുത്തു. ഐക്യഖണ്ഡേനായാണ് പുതിയ സാരഥികളെ തെരെഞ്ഞെടുത്തത്.
മുൻ ഭാരവാഹികളായ എ പി ഫൈസൽ, ഒ കെ കാസ്സിം, സൂപ്പി ജീലാനി, മൂസഹാജി ഫദീല, അസ്‌ലം വടകര, അഷ്‌റഫ് നരിക്കോടൻ, എന്നിവർ വിടവാങ്ങൽ പ്രസംഗം നടത്തി.
മനാമ ഗോൾഡ് സിറ്റിയിലെ തിങ്ങി നിറഞ്ഞ കെ സിറ്റി സെന്റര് ഹാളിലാണ് പുതിയ കൌൺസിൽ നടന്നത്.
നേരത്തെ നടന്ന സമാപന സംഗമത്തിൽ എ പി ഫൈസൽ അധ്യക്ഷനായിരുന്നു. അസൈനാർ കളത്തിങ്കൽ സമാപന സംഗമം ഉത്ഘാടനം ചെയ്തു. എസ് വി ജലീൽ, സി കെ അബ്ദുൽ റഹ്‌മാൻ, കുട്ടൂസ മുണ്ടേരി, ടി പി മുഹമ്മദലി, ഒളിപ്പിൽ മമ്മു ആവള, കെ പി
മുസ്തഫ, റസാഖ് മൂഴിക്കൽ, ഗഫൂർ കൈപ്പമംഗലം എന്നിവർ പ്രസംഗിച്ചു.
2016-19 വർഷങ്ങളിൽ കമ്മിറ്റി ചെയ്ത സേവന പ്രവർത്തന റിപ്പോർട്ടുകളും വരവ് ചെലവ് കണക്കുകളും സമിതി അംഗീകരിച്ചു. ഫൈസൽ കണ്ടിത്താഴ റിപ്പോർട്ട് അവതരിപ്പിച്ചു. ഫൈസൽ കോട്ടപ്പള്ളി സ്വാഗതവും, ഒ കെ കാസ്സിം നന്ദിയും പറഞ്ഞു .