ബഹ്റൈൻ ഊരകം സെന്റ് ജോസഫ്‌സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ രണ്ടാമത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

IMG-20191028-WA0048

മനാമ: ‘പരീക്ഷണശാലകളില്‍ കൃത്രിമമായി ഉണ്ടാക്കാന്‍ പറ്റാത്തതാണ് രക്തമെന്നും  മനുഷ്യരക്തത്തിന് പകരംവയ്ക്കാന്‍ മനുഷ്യരക്തം മാത്രമേയുള്ളു’ എന്ന സന്ദേശവുമായി ബഹ്‌റൈനിലെ ഊരകം സെന്റ് ജോസഫ്‌സ് കൂട്ടായ്മയുടെ (ഇരിങ്ങാലക്കുട രൂപത) നേതൃത്വത്തിൽ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ വച്ച്  രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. രണ്ടാം തവണയാണ് ക്യാമ്പ്  സംഘടിപ്പിക്കുന്നത്.

അംഗങ്ങളുൾപ്പെടെ അമ്പതിലധികം പേർ ക്യാമ്പിൽ  പങ്കെടുത്ത് രക്തം ദാനം ചെയ്തു. കൂട്ടായ്മയുടെ രക്ഷാധികാരി ഡേവിഡ് ടി മാത്യു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സിന്റോ തെറ്റയിൽ അധ്യക്ഷനായിരുന്നു. രക്തദാനത്തിന്റെ സാമൂഹിക പ്രസക്തിയെക്കുറിച്ച് വിശദികരിച്ചു. സെക്രട്ടറി റോയ് കൂള, ട്രഷറർ ജോൺ  തൊമ്മാന, പോൾ ടി എ, അഗ്നൽ വർഗ്ഗീസ് എന്നിവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!