മനാമ: ബഹ്‌റൈൻ കേരളീയ സമാജം (ബി.കെ. എസ്) ചാരിറ്റി കമ്മിറ്റി ആവശ്യമുള്ള രോഗികൾക്ക് 5 വീൽചെയർ നൽകുന്നു. ബി.കെ.എസ് മെമ്പേഴ്‌സ് നൈറ്റിൽ വെച്ച് പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി എം.പി. രഘു, വൈസ് പ്രസിഡന്റ് പി.എൻ. മോഹൻരാജ് മറ്റ് എക്സിക്യൂറ്റീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ചാരിറ്റി – നോർക്ക കമ്മിറ്റി ജനറൽ കൺവീനർ കെ. ടി. സലിം, അംഗങ്ങളായ രാജേഷ് ചേരാവള്ളി, റഫീഖ് അബ്ദുല്ല, വർഗീസ് ജോർജ്, റെജി അലക്സ്, ഷാജൻ സബാസ്റ്റ്യൻ എന്നിവരിൽ നിന്നും ഇവ ഏറ്റുവാങ്ങി.
സൽമാനിയ മെഡിക്കൽ കോംപ്ലെക്സിലോ ബഹ്‌റൈനിലെ മറ്റ് ഹോസ്പിറ്റലിലോ താമസസ്ഥലത്തോ സ്ഥിരമായോ താൽക്കാലിക ഉപയോഗത്തിനോ ആവശ്യമുള്ള രോഗികളുടെ ബന്ധുക്കൾക്ക് മെഡിക്കൽ രേഖകളുമായി വന്നാൽ ഇവ സൗജന്യമായി നൽകുന്നതാണ്.
ഇതിനായി 33750999 , 35320667 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.