ബിഫാ കപ്പ് 2019: അൽ കേരളാവി, ഇന്ത്യൻ സോഷ്യൽ ഫോറം, യുവ കേരള, ഷോസ്റ്റോപ്പർസ് ടീമുകൾ സെമിയിൽ

മനാമ: ബഹ്‌റൈൻ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന ആദ്യ ലവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ സെമി ഫൈനൽ ലൈൻ അപ്പ് പുറത്തു വരുമ്പോൾ ഗ്രൂപ്പ് എ യിൽ ചാമ്പ്യന്മാരായി അൽ കേരളവിയും രണ്ടാം സ്ഥാനക്കാരായി ഷോസ്റ്റോപ്പർസ് എഫ്‌സി യും യോഗതനേടി, ഗ്രൂപ്പ് ബി യിൽ നിന്ന് യുവ കേരളയും ഇന്ത്യൻ സോഷ്യൽ ഫോറവുമാണ് സെമി ഫൈനലിന് യോഗ്യത നേടിയത്.

നവംബർ 1 വെള്ളിയാഴ്ച 10 മണിക്കു സല്ലാക്കിലെ എത്തിഹാദ് അൽ റീഫ് സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ സെമിയിൽ അൽ കേരളാവി ഇന്ത്യൻ സോഷ്യൽ ഫോറത്തെയും യുവ കേരള ഷോസ്റ്റോപ്പർസ് നെയും നേരിടും.

ബഹ്‌റൈൻ പ്രവാസി ഫുട്ബോളിനെ പ്രൊഫഷണൽ രീതിയിൽ ഏകീകരിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ബിഫ യുടെ സീസൺ ഓപ്പണറിൽ കെഎംസിസി, സല്സറ്റ്, മറീന, മിഡ്ലാൻഡ്, റിബെൻഡർ, സ്നിപ്പർസ് എന്നിവരായിരുന്നു മാറ്റുരച്ച മറ്റു ടീമുകൾ.

ഫുട്ബോൾ ആസ്വാദകർക്ക് ഫാമിലിയോട് ഒത്ത് തന്നെ കളി കാണുവാൻ ഉള്ള എല്ലാ സൗകര്യങ്ങളും സ്റ്റേഡിയത്തിൽ ഉണ്ടായിരിക്കുമെന്ന് ടൂർണമെന്റ് കമ്മിറ്റി കൺവീനർ ബിഫാ പ്രസിഡന്റ് അബ്ദുൽ മുനീർ അറിയിച്ചു . നവംബർ 8 ന് ആയിരിക്കും ഫൈനൽ.