ആഗോള നിക്ഷേപ ഉച്ചകോടി റിയാദിൽ ആരംഭിച്ചു: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും

റിയാദ്: മരുഭൂമിയിലെ ദാവോസ് എന്നറിയപ്പെടുന്ന ഭാവി നിക്ഷേപ സംഗമം (ഫ്യുച്ചർ ഇൻ വെസ്റ്മെന്റ് ഇനിഷ്യേറ്റീവ് ) സൗദി തലസ്ഥാനമായ റിയാദിൽ ആരംഭിച്ചു. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നായി നാല്പതിലധികം വൻകിട നിക്ഷേപകരാണ് ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയിട്ടുള്ളത്. മിഡിൽ ഈസ്റ്റിൽ തന്ത്രപ്രധാനമായ സ്ഥാനമുള്ള സൗദി അറേബ്യയിലെ നിക്ഷേപ സാദ്ധ്യതകൾ ലോകത്തിന് മുന്നിൽ അനാവരണം ചെയ്യുന്നതിന്റെ ഭാഗമായാണ് വാർഷിക ഉച്ചകോടി സംഘടിപ്പിക്കുന്നത്. പ്രധാന മന്ത്രി നരേന്ദ്ര മോദി, ജോർദാൻ രാജാവ് അബ്ദുള്ള, സ്വിസ് പ്രസിഡന്റ് യൂലി മൊറാർ എന്നിവർ ഉൾപ്പെടയുള്ള രാഷ്ട്ര നേതാക്കളും പങ്കെടുക്കുന്നുണ്ട്.

ദുബായ് പോർട്സ്, റിലയൻസ് , സാംസങ് , ലുലു ഗ്രൂപ്പ് , റിയാദ് ബാങ്ക് , എച്ച്. എസ് . ബി . സി, വിർജിൻ ഹൈപ്പർ ലൂപ്പ് , ഹുവാവി എന്നിവയടക്കമുള്ള ആഗോള സ്ഥാപനങ്ങൾ ഉച്ചകോടിയുടെ പങ്കാളികളാണ് .