റിഫ: ദാറുൽ ഈമാൻ കേരള വിഭാഗം റിഫ ഏരിയയിൽ പ്രവാചക ജീവിതത്തെ കുറിച്ച് പ്രഭാഷണ പരിപാടികൾ സംഘടിപ്പിക്കുന്നു. നാളെ (വ്യാഴം) രാത്രി എട്ടിന് റിഫ ലുലു മാളിന് സമീപമുള്ള അൽ ഇസ്‌ലാഹ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ ജമാൽ നദ് വി ഇരിങ്ങൽ “എന്റെ പ്രവാചകൻ” എന്ന വിഷയം വിഷയം അവതരിപ്പിക്കും. വെസ്റ്റ് റിഫ ദിശ സെന്റർ ഓഡിറ്റോറിയത്തിൽ നാളെ (വ്യാഴം) രാത്രി എട്ടിന് സംഘടിപ്പിക്കുന്ന സദസ്സിൽ “മുഹമ്മദ് നബി സ്നേഹ നിധിയായ കുടുംബനാഥൻ” എന്ന വിഷയത്തിൽ സഈദ് റമദാൻ നദ് വിയും പ്രഭാഷണം നടത്തുമെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 37755900 ,33373214 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.