ഗുരുവായൂരപ്പൻ കോളേജ് അലുംനി ബഹ്റൈൻ, ഓണം-കേരളപ്പിറവി ആഘോഷങ്ങൾ നവംബർ 1ന്

മനാമ: കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് അലുംനി ബഹ്‌റൈൻ, ഓണം – കേരളപ്പിറവി ആഘോഷം സംഘടിപ്പിക്കുന്നു.  നവംബർ ഒന്നിന് നടക്കുന്ന ആഘോഷം രാവിലെ 10 മണിക്ക് തുടങ്ങി വൈകീട്ട് 5 മണിക്ക് അവസാനിക്കും. വിഭവസമൃദ്ധമായ ഓണസദ്യയും  കലാപരിപാടികളും വിനോദ മത്സരങ്ങളും നിറഞ്ഞ  ഈ അലുംനി കുടുംബാംഗങ്ങളുടെ ആഘോഷം ജുഫൈറിലെ പ്രീമിയർ ഹോട്ടലിൽ വെച്ചാണ് നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 3928 8974 / 34353639 എന്നീ നമ്പറുകളിൽ ബന്ധപെടണമെന്ന് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് അലുംനി  ബഹ്റൈന് വേണ്ടി ചെയർമാൻ പ്രജി വി. ചേവായൂർ ജനറൽ സെക്രട്ടറി അരവിന്ദ് ബാബു എം എന്നിവർ അറിയിച്ചു.