വാളയാറിൽ നീതി പുലരണം: കേരളത്തിന്റെ പൊതു മനഃസാക്ഷിയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബഹ്റൈൻ സർഗവീഥി

മനാമ: വാളയാർ കുഞ്ഞുങ്ങളുടെ മരണത്തിൽ ജാതിമത രാഷ്ട്രീയ സാമ്പത്തിക അധികാര ഭേദമന്യെ പ്രതികൾക്കും, അതിന്‌ കൂട്ടുനിന്നവർക്കും, പ്രതികളെ രക്ഷിക്കാൻ പഴുത് ഒരുക്കിയവർക്കും തക്ക ശിക്ഷ കിട്ടണം എന്ന കേരളത്തിന്റെ പൊതു മനസാക്ഷിയോട് ഐക്യപ്പെടുന്നതായി ബഹ്റൈനിലെ പ്രവാസി സാഹിത്യ സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മയായ ‘സർഗവീഥി’. കുട്ടികൾക്ക് നേരെ നടക്കുന്ന പീഡനങ്ങൾ ഒരു പുരോഗമന സമൂഹത്തിന് തീർത്തും അപമാനകരവും, വെച്ച് പൊറുപ്പിക്കാൻ പറ്റാത്തകുറ്റ കൃത്യവുമാണെന്നതിനാൽ ഓരോ വ്യക്തിയും  സ്വയം നന്നായാൽ ആരോഗ്യകരമായ ഒരു സമൂഹം നിർമ്മിക്കപ്പെടും എന്ന് ഉറക്കെ പ്രഖ്യാപിക്കുന്നതായും, മനുഷ്യത്വപരവും, സത്യസന്ധവുമായ നീതി ന്യായ വ്യവസ്ഥ പുലരണമെന്ന കേരളത്തിൻറെ പൊതു മനസാക്ഷിയോട് ഐക്യപ്പെടുന്നതായും സർഗവീഥി പ്രസ്താവനയിലൂടെ പറഞ്ഞു.