മനാമ: ബഹ്‌റൈൻ കേരളീയ സമാജവും, ചാരിറ്റി – നോർക്ക കമ്മിറ്റിയും ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) ബഹ്‌റൈൻ ചാപ്റ്ററും സംയുക്തമായി കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ജനുവരി 18 വെള്ളിയാഴ്ച രാവിലെ 8: 30 മുതൽ ഉച്ചക്ക് 12 : 30 വരെ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് സമാജം പ്രസിഡന്റ് രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി എം.പി. രഘു എന്നിവർ പത്രകുറിപ്പില്‍ അറിയിച്ചു.
സമാജം ബാബുരാജ് ഹാളിൽ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കുവാൻ താല്പര്യപ്പെടുന്നവർക്ക് ബി.കെ.എസ് ചാരിറ്റി നോർക്ക ജനറൽ കൺവീനർ കെ.ടി. സലിം (33750999), നോർക്ക റൂട്സ് കൺവീനർ രാജേഷ് ചേരാവള്ളി (35320667) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.