മനാമ: മുസ്ലീം സ്റ്റുഡന്റ്സ് ഫെഡറേഷൻ (എം എസ് എഫ്) സംസ്ഥാന സമ്മേളനം, ഡിസംബർ 20,21,22,23 തിയതികളിൽ കോഴിക്കോട് വെച്ച് നടത്തപ്പെടുന്നതിന്റെ മുന്നോടിയായി ജി.സി.സി തല പ്രചരണോദ്ഘാടനം ഇന്ന് 01/11/2019 (വെള്ളി) ബഹ്‌റൈനിൽ മനാമ ഗോൾഡ് സിറ്റിയിലെ കെ സിറ്റി ബിസിനസ് സെന്റർ ഓഡിറ്റോറിയത്തിൽ വെച്ച് രാത്രി 8 മണിക്ക് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
MSF സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ, ട്രഷറർ യൂസഫ് വല്ലാഞ്ചിറ എന്നിവർ മുഖ്യ അഥിതികളായിരിക്കും. ഏവരെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി കെ.എം.സി.സി.ബഹ്‌റൈൻ സ്റ്റേറ്റ് കമ്മിറ്റി അറിയിച്ചു.