bahrainvartha-official-logo
Search
Close this search box.

ബഹ്റൈൻ പ്രതിഭ ഗുദൈബിയ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെൻറിൽ റിഫ ഇന്ത്യൻസ് സ്റ്റാർസിന് കിരീടം

IMG-20191102-WA0061

മനാമ: ബഹ്റൈൻ പ്രതിഭ ഗുദൈബിയ യൂണിറ്റ്‌ – ഒപ്പൽ കൺസൾട്ടന്റുമായി ചേർന്ന് ഇന്ത്യൻ ക്ലബ്‌ ഗ്രൗണ്ടിൽ വെച്ച്‌ ഫ്ലാഷ്‌ കാർ ക്രിക്കറ്റ്‌ ടൂർണമെന്റ് സീസൺ-2 നടത്തി. വെള്ളിയാഴ്ച രാവിലെ 6.00 മണിക്ക്‌ ആരംഭിച്ച മൽസരം വൈകുന്നേരം 5.00 മണിവരെ നീണ്ടുനിന്നു. രജിസ്റ്റർ ചെയ്ത 12 ടീമുകൾ 4 ഗ്രൂപ്പുകളിലായി വാശിയോടെ കളിച്ച 15 മൽസരങ്ങളിൽ റിഫ ഇന്ത്യൻസ്‌ സ്റ്റാർ ജേതാക്കളും നൈസ്‌ സ്പൈസ്‌ ടാർജറ്റ്‌ സി സി റണ്ണറപ്പുമായി. മാൻ ഓഫ്‌ ദ മാച്ചും(ഫൈനൽ) മാൻ ഓഫ്‌ ദ സീരീസും ആയി റിഫ ഇന്ത്യൻ സ്റ്റാർ ഓൾറൗണ്ടർ വസന്ത് മികച്ച പ്രകടനം കാഴ്ച്ച വെച്ചു. ബെസ്റ്റ്‌ ബൗളർ ആയി റിഫാ ഇന്ത്യൻ സ്റ്റാറിലെ മനോജും  ബെസ്റ്റ്‌ ബാറ്റ്സ്മാൻ ആയി നൈസ് സ്‌പൈസ് ടാർജറ്റ് സി സി യിലെ കിരണും ഫെയർ പ്ലെ ടീം കുടല ചലഞ്ചേഴ്‌സും തെരെഞ്ഞെടുക്കപ്പെട്ടു.

ഓരോ മൽസരത്തിനു ശേഷവും മാൻ ഓഫ്‌ ദ മാച്ച്‌ അവാർഡും നൽകിയിരുന്നു. വിജയികൾക്കും റണ്ണറപ്പിനുമുള്ള ട്രോഫി, ക്യാഷ്‌ അവാർഡ്‌, ഓരോ കളിക്കാർക്കുമുള്ള മെഡലുകൾ എന്നിവ കേരള നിയമസഭയിലെ മുൻ സാമാജികനും പ്രമുഖ രാഷ്ട്രീയനേതാവുമായ ആനത്തലവട്ടം ആനന്ദൻ, പി. ശ്രീജിത്‌, പ്രതിഭ ജനറൽ സെക്രട്ടറി ഷെറീഫ്‌ കോഴിക്കോട്‌, പ്രസിഡന്റ്‌ മഹേഷ്‌ കെ, ബഹറിൻ പ്രതിഭയുടെ മുതിർന്ന നേതാക്കൾ തുടങ്ങിയവർ വിതരണം ചെയ്തു.

മൽസര പരിപാടിക്ക്‌ ഗുദേബിയ യൂനിറ്റ്‌ പ്രസിഡന്റ്‌ റാം, സെക്രട്ടറി അഡ്വ.ജോയ്‌ വെട്ടിയാടൻ, പ്രോഗ്രാം കമ്മറ്റി കൺവീനർ റാഫി കല്ലിങ്കൽ, ജോ. കൺവീനർ ടി വി രാജേഷ്‌, റീദേഷ്‌, ജി.ശ്രീധരൻ, ഷൈൻ ജോയ്‌,വിബിൻ ദേവസ്യ, അരവിന്ദ്‌, രാജേഷ്‌ മൂരാട്‌ എന്നിവർക്ക്‌ പുറമെ ഗുദേബിയ യൂനിറ്റിലെ പ്രവർത്തകരും നേത്രുത്വം നൽകി.

ബഹറിനിൽ മൂന്നരപതിറ്റാണ്ടായി സാമൂഹ്യ – സാംസ്കാരിക – ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ പ്രതിഭയുടെ ഗുദൈബിയ യൂനിറ്റ്‌ സംഘടിപ്പിക്കുന്ന രണ്ടാമത്തെ ക്രിക്കറ്റ്‌ ടൂർണമന്റ്‌ സംഘാടനമികവുകൊണ്ടും വിജയികൾക്കുള്ള സമ്മാനങ്ങൾ കൊണ്ടും ശ്രദ്ധേയമായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!