സൗദിയില്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച സ്വദേശിവത്കരണത്തിന്റെ മൂന്നാം ഘട്ടത്തിന് തിങ്കളാഴ്ച മുതല്‍ തുടക്കമാകും. ഇതോടെ മലയാളികള്‍ ഏറെ ജോലി ചെയ്യുന്ന ബേക്കറി, ചോക്ലെററ് വിപണന മേഖല കൂടി സ്വദേശിവല്‍ക്കരണത്തിന്റെ പരിധിയിലാവും. മതിയായ ജീവനക്കാരെ ലഭിക്കാതെ പ്രയാസപ്പെടുന്നുണ്ട് പല കടക്കാരും.
കഴിഞ്ഞ സെപ്തംബറിലാണ് മൂന്ന് ഘട്ടങ്ങളിലായി പന്ത്രണ്ട് മേഖലകളില്‍ സ്വദേശിവല്‍ക്കരണത്തിന് തുടക്കം കുറിച്ചത്. ഇതിന്റെ ഒന്നും രണ്ടും ഘട്ടങ്ങള്‍ കഴിഞ്ഞ നവംബറോടെ നടപ്പിലാക്കിയിരുന്നു. മൂന്നാം ഘട്ടത്തിനാണ് മറ്റെന്നാള്‍ മുതല്‍ തുടക്കമാകുക. മലയാളികള്‍ ഏറെ ജോലി ചെയ്യുന്ന ബേക്കറികള്‍ക്കും ചോക്ലേറ്റ് കടകള്‍ക്കും ഇതോടെ സ്വദേശിവല്‍ക്കരണം ബാധകമാകും. സ്വദേശികളെ നിയമിച്ച് മുന്നോട്ട് പോകുന്നതിനുള്ള ഒരുക്കത്തിലാണിപ്പോള്‍.
പലരും വര്‍ഷങ്ങളായി ഈ മേഖലയില്‍ ജോലി ചെയ്യുന്നവരാണ്. അത് കൊണ്ട് തന്നെ പെട്ടെന്ന് എല്ലാം ഉപേക്ഷിച്ച് പോകുക എന്നതും സാധ്യമല്ല. ആശങ്കകള്‍ക്കിടയിലും പ്രതീക്ഷ കൈവിടാതെ മുന്നോട്ട് പോകാന്‍ തന്നെയാണ് പലരുടെയും തീരുമാനം