ഫ്രന്റ്റ്സ് സോഷ്യൽ അസോസിയേഷൻ പ്രവർത്തകർക്കായി വ്യക്തിത്വ വികസന കൗൺസലിങ് ക്ലാസ് സംഘടിപ്പിച്ചു

മനാമ: ഫ്രന്റ്റ്സ് സോഷ്യൽ അസോസിയേഷൻ പ്രവർത്തകർക്കായി വ്യക്തിത്വ വികസനം എന്ന വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. പ്രശസ്ത ഫാമിലി കൗൺസിലർ എ പി അബ്ദുന്നാസർ മുഖ്യ പ്രഭാഷകനായിരുന്നു. വ്യക്തിത്വം നന്നാക്കുക എന്നത് അത്യന്താപേക്ഷികമായ ഒന്നാണെന്ന് അദ്ദേഹം ഉണർത്തി. വ്യക്തിത്വ വികാസം സിദ്ധിച്ച മനുഷ്യരാണ് സംസ്‌കാര സമ്പന്നരായ മനുഷ്യര്‍.

സഹജീവികളോടും മക്കളോടും ഭാര്യമാരോടും എന്നല്ല സകല ജീവജാലങ്ങളോടും കാരുണ്യത്തോടെ വര്‍ത്തിച്ച പ്രവാചകൻ കാണിച്ച പാതയിൽ മുന്നോട്ടു പോവുകയാണെങ്കിൽ നമ്മുടെ ജീവിതം മാതൃകയാക്കാൻ ആളുകൾ മുന്നോട്ടു വരുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വെസ്റ്റ് റിഫ ദിശ സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഫ്രന്റ്റ്സ് പ്രസിഡന്റ് ജമാൽ നദ് വി ഇരിങ്ങൽ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺ വീനർ മുഹമ്മദ് ഷാജി സ്വാഗതം ആശംസിച്ച പരിപാടിയിൽ അബ്ദുൽ ഹഖ് നന്ദി പറയുകയും ചെയ്തു. ഷദ ഷാജി വേദഗ്രന്ഥത്തിൽ നിന്നും അവതരിപ്പിച്ചു.