മനാമ: ബഹ്റൈൻ കേരളീയ സമാജം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ
പ്രഭാഷണവും ചർച്ചയും സംഘടിപ്പിക്കുന്നു. ഇന്ന് (ഞാായർ) രാത്രി 8 മണിക്ക് സമാജം ബാബുരാജ് ഹാളിൽ നടക്കുന്ന സാഹിത്യ സദസ്സിൽ ‘മാറുന്ന ലോകവും മാറാത്ത മലയാളിയും’ എന്ന വിഷയത്തിൽ പ്രമുഖ സാമൂഹ്യ വിമർശകയും അധ്യാപികയുമായ എസ്. ശാരദക്കുട്ടി പ്രഭാഷണം നടത്തും. വിഷയാവതരണത്തെ തുടർന്ന് ചർച്ചയും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.